പ്രതീകാത്മക ചിത്രം 
Kerala

കല്യാണത്തിന് പൂവ് വാങ്ങാൻ പോകുന്ന വഴി അപകടം, നവവരൻ ആശുപത്രി കിടക്കയിൽ നിന്നെത്തി, വണ്ടിയിലിരുന്ന് താലികെട്ട്

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വരൻ ആശുപത്രി കിടക്കയിൽ നിന്ന് എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് നവവരൻ അപകടത്തിൽപ്പെടുന്നത്. പൂവ് വാങ്ങാൻ പോകുന്നതിനിടെയായിരുന്നു അപകടം. എന്നാൽ വിവാഹം മാറ്റിവച്ചില്ല. ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വരൻ ആശുപത്രി കിടക്കയിൽ നിന്ന് എത്തി. വാഹനം വിവാഹവേദിയാക്കി തന്റെ പ്രണയിനിയുടെ കഴുത്തിൽ താലിചാർത്തി. 

കട്ടപ്പന വലിയപാറ കാവ്യഭവൻ രൂപേഷാണ് പാറക്കടവ് സ്വദേശിനി അശ്വതിയെ വിവാഹം ചെയ്തത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ എതിർപ്പുകളെ അവഗണിച്ച് വിവാഹം നടത്താനിരിക്കെയാണ് അപകടം വില്ലനാകുന്നത്.  വിവാഹാവശ്യത്തിന് പൂവ് വാങ്ങാനുള്ള യാത്രയ്ക്കിടെ ഞായറാഴ്ച രാവിലെ കട്ടപ്പന സെൻട്രൽ ജങ്ഷനിൽ രൂപേഷ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ രൂപേഷ് ആശുപത്രിയിലായി.

വിവാഹം മുടങ്ങുമെന്ന അവസ്ഥ ഉണ്ടായെങ്കിലും ആശുപത്രി കിടക്കയിൽ നിന്നെത്തി രൂപേഷ് അശ്വതിക്ക് താലിചാർത്തി. പേഴുംകവലയിലെ ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ക്ഷേത്രമുറ്റത്തേക്ക്‌ വാഹനമെത്താത്തതിനാൽ സമീപത്തെ വീട് വിവാഹ വേദിയാക്കി. രൂപേഷ് വാഹനത്തിലിരുന്ന് അശ്വതിക്ക് താലിചാർത്തി. വിവാഹ ചടങ്ങ് കഴിഞ്ഞയുടൻ വരനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

വീട് വൃത്തിയാക്കാൻ നാരങ്ങ മതി, എട്ട് ക്ലീനിങ് ടിപ്പുകൾ

അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് തെറ്റിദ്ധരിച്ചിച്ചു; സൈബര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്ടമായത് വന്‍തുക

പൂജ വയ്‌ക്കേണ്ടത് എപ്പോള്‍? വീട്ടില്‍ പൂജ വയ്ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

'വ്യാജ സിക്ക് ലീവ്'; ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍, ക്ലിനിക്ക് ജീവനക്കാരി ജയിലില്‍