പ്രതീകാത്മക ചിത്രം 
Kerala

ദമ്പതികളെ കെട്ടിയിട്ട് 25 പവന്‍ കവര്‍ന്നു; കവര്‍ച്ചാ സംഘം അറസ്റ്റില്‍

രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ തമിഴ്‌നാട്ടുകാരായ ആറുപേരാണ് പിടിയിലായത്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വടക്കാഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ തമിഴ്‌നാട്ടുകാരായ ആറുപേരാണ് പിടിയിലായത്. 25 പവന്‍ സ്വര്‍ണവും പതിനായിരം രൂപയുമാണ് വീട്ടില്‍ കയറി ആക്രമിച്ച് കവര്‍ന്നത്.

ഈ മാസം 22നായിരുന്നു ഇവര്‍ വീട്ടിലെത്തി മോഷണം നടത്തിയത്. ദേശീയപാതയ്ക്ക് സമീപത്തുള്ള ദമ്പതികളുടെ വീടിന് മുന്നില്‍ വച്ച് വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് ദമ്പതികള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഈ സമയം ആറംഗസംഘം ദമ്പതികളെ ബന്ധിയാക്കിയ ശേഷം പണവും സ്വര്‍ണവും കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് കണ്ടെത്തി. പിന്നാലെ ഈ സംഘവുമായി ചേര്‍ന്ന് മോഷണം നടത്തുന്ന ചിലരെ പൊലീസ് പിടികൂടി. അവരില്‍ നിന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT