പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ടെലിവിഷന്‍ ദൃശ്യം 
Kerala

അലമാരയുടെ ചില്ല് തല കൊണ്ടടിച്ച് തകര്‍ത്തു; പൊലീസ് സ്‌റ്റേഷനില്‍ പീഡനക്കേസ് പ്രതിയുടെ പരാക്രമം

പൊലീസ് സ്റ്റേഷനില്‍ നിന്നും പീഡനം നടന്ന റിസോര്‍ട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ അക്രമാസക്തനായത്.

Author : സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ പീഡനക്കേസ് പ്രതിയുടെ പരാക്രമം. ഇയാള്‍ പൊലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്തു.അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതി മീനങ്ങാടി സ്വദേശി ലെനിനാണ് സ്റ്റേഷനില്‍ അക്രമം നടത്തിയത്.

പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്നും പീഡനം നടന്ന റിസോര്‍ട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ അക്രമാസക്തനായത്. കേസില്‍ പതിനഞ്ചാം പ്രതിയാണ് ഇയാള്‍. തലയ്ക്ക് പരിക്കേറ്റ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. 

വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുക്കയാണെന്ന് ഇയാള്‍ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. തന്റെ തല താന്‍ ചില്ലില്‍ ഇടിച്ച് പൊട്ടിച്ചതാണെന്നും പ്രതി പറഞ്ഞു.  തമിഴ്നാട് അമ്പലമൂലയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ലെനിന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT