കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. മാലോം ചുള്ളിയിലെ കുമ്പളങ്ങല്‍ ഫ്രാന്‍സിസ് സിറിയക്കിനെയാണ് (42) ഹൊസ്ദുര്‍ഗ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്.
2024 ഒക്ടോബര്‍ 14-നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയുടെ സുഹൃത്തിന്റെ അച്ഛന്‍ ഓടിച്ച കാറിന്റെ പിന്‍സീറ്റില്‍ വെച്ചാണ് സംഭവം. തൊട്ടടുത്ത് ഇരിക്കുകയായിരുന്ന 14 വയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ഐ സുമേഷ് ബാബുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates