പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍  വിഡിയോ ചിത്രം
Kerala

വയനാട്ടില്‍ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം. അയല്‍വാസിയായ രാജു ജോസ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പുല്‍പ്പള്ളിയിലെ പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകളാണ് ആക്രമണത്തിന് ഇരയായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ അയല്‍വാസിയായ രാജു വീട്ടിലെത്തി വഴക്കുണ്ടാക്കുകയും പെണ്‍കുട്ടിയുടെ ശരീരമാകെ ആസിഡ് ഒഴിക്കുകയുമായിരുന്നു. ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അയല്‍വാസിയായ രാജു ജോസിന് മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എസ്പിസി കേഡറ്റ് ആണ് ആക്രമണത്തിനിരയായ പെണ്‍കുട്ടി. പെണ്‍കുട്ടി വീട്ടിലെത്തിയതിന് പിന്നാലെ എസ്പിസി കേഡറ്റ് യൂണിഫോം തനിക്ക് വേണമെന്ന് രാജു ജോസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. പിന്നാലെ രാജു വീട്ടിലെത്തി സൂക്ഷിച്ചിരുന്ന ആസിഡ് കുപ്പി എടുത്തുകൊണ്ടുവന്ന് പെണ്‍കുട്ടിക്ക് മേല്‍ ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Acid attack against girl in Wayanad; Neighbor arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT