പ്രതീകാത്മക ചിത്രം 
Kerala

ഇടുക്കിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം; കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത് ബൈക്കിലെത്തിയവര്‍ 

 ഇടുക്കിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  ഇടുക്കിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം.  ചെറുതോണി സ്വദേശി ലൈജുവിന് ആക്രമണത്തില്‍ പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയവരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞദിവസം രാത്രി പതിനൊന്നു മണിയോടെ ചെറുതോണിയില്‍ മെഡിക്കല്‍ ഷോപ്പ് അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ലൈജുവിന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ വച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. 

മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് ഉള്‍പ്പെടെ പരിക്കേറ്റതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദ്ദം; ഓണം മഴയില്‍ മുങ്ങും?, ഇന്നുമുതല്‍ ഉത്രാടം വരെ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി, വേറെയൊന്നും ചെയ്യണ്ട; സ്റ്റേജിൽ കയറുമ്പോൾ പേടി തോന്നാറില്ല'- വിഡിയോ

ഇഡി ആക്രമണക്കേസ് പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷന്‍: കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ പോരെന്ന് കോടതി

ആഴ്വാര്‍മാര്‍ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്ന്, കിഴക്കോട്ട് ദര്‍ശനമായി തൃക്കാക്കരയപ്പന്‍; പ്രാധാന്യം അറിയാം