ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച നാടകത്തില്‍ നിന്ന് ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

നടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു; രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച നാടകത്തിനെതിരെയാണ് പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ നാടകത്തിൽ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി. അസി. റജിസ്ട്രാർ ടിഎ സുധീഷ്, കോർട്ട് കീപ്പർ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. അസി. റജിസ്ട്രാർ ടിഎ സുധീഷ് ആണ് നാടകം രചിച്ചത്.

ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും നൽകിയ പരാതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സംഭവം വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കും. ‘വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ഒൻപതു മിനിറ്റോളം രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചുവെന്നാണ് പരാതി.

പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തിൽ അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറൽ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു നാടകം അവതരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം: പി ജെ ജോസഫ് മത്സരത്തിനില്ല, മകന്‍ അപു തൊടുപുഴയില്‍

SCROLL FOR NEXT