ഹൈക്കോടതി ഫയൽ
Kerala

'ആളുകളെ കൊല്ലുന്ന വിനോദം', കനാലില്‍ മാലിന്യം എറിയുന്നവരെ പ്രോസിക്യൂട്ട് ചെയ്യണം: ഹൈക്കോടതി

കനാലുകളില്‍ മാലിന്യം എറിയുന്നത് ചിലര്‍ക്ക് വിനോദമാണെന്ന് ഹൈക്കോടതി വിമര്‍ശനം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനാലുകളില്‍ മാലിന്യം എറിയുന്നത് ചിലര്‍ക്ക് വിനോദമാണെന്ന് ഹൈക്കോടതി വിമര്‍ശനം. ഇത്തരക്കാരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യണം. കൊച്ചിയിലെ വൃത്തിയാക്കിയ കനാലുകളില്‍ വീണ്ടും മാലിന്യം എത്തുന്നത് തടയാന്‍ കോര്‍പ്പറേഷന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു. തിരുവനന്തപുരം സംഭവം കണ്ണുതുറപ്പിക്കുന്നതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കൊച്ചിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതി വിമര്‍ശനം. കനാലുകളില്‍ മാലിന്യം എറിയുന്നത് ചിലര്‍ക്ക് വിനോദമാണ്. ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. ഇവരെ പ്രോസിക്യൂട്ട് ചെയ്യണം. കനാലില്‍ മാലിന്യം എറിഞ്ഞവര്‍ക്കെതിരെ ഇതുവരെ എത്ര കേസുകള്‍ എടുത്തിട്ടുണ്ട് എന്ന് ഹൈക്കോടതി ചോദിച്ചു. വൃത്തിയാക്കിയ കനാലുകള്‍ വീണ്ടും വൃത്തിയാക്കേണ്ടി വരുന്ന സാഹചര്യം അനുവദിക്കാനാവില്ല. ഒരു തവണ വൃത്തിയാക്കിയ കനാല്‍ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ഭരണ സംവിധാനങ്ങളുടെ വീഴ്ചയാണ് കാണിക്കുക. മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് താഴെ ഇപ്പോള്‍ പോയി നോക്കിയാലും ടണ്‍കണക്കിന് മാലിന്യം കാണാന്‍ കഴിയുമെന്നും കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ജനത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജോയിയെ തോട്ടില്‍ നിന്ന് പുറത്തെത്തിക്കാന്‍ മാലിന്യം നിറഞ്ഞ തോട്ടില്‍ ഇറങ്ങി തിരച്ചില്‍ നടത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി പ്രകീര്‍ത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT