Suresh Gopi 
Kerala

'അങ്ങനെ ചിന്തിക്കുന്നത് നോണ്‍സെന്‍സ്'; സിനിമാ താരങ്ങളുടെ വീട്ടിലെ റെയ്ഡില്‍ സുരേഷ് ഗോപിയെ തള്ളി ദേവന്‍

ശബരിമല വിഷയത്തില്‍ മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ജാഗ്രത കാണിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സിനിമ താരങ്ങളുടെ വീട്ടില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ പരിശോധന വിവാദങ്ങള്‍ വഴി തിരിച്ചുവിടാനാണെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശം തള്ളി നടന്‍ ദേവന്‍. തൃശൂര്‍ എംപി കൂടിയായ സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നാണ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ നടന്‍ ദേവന്റെ നിലപാട്. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാടിനെ നാണം കെടുത്തുന്ന ഒരു കള്ളക്കടത്ത് ഉണ്ടായിട്ട് അതിനെ സിനിമ താരങ്ങളുടെ പേരിലേക്ക് മാറ്റുന്നതിന് പിന്നാലെ പോകുന്നവരല്ല മീഡിയ. വിവാദം വഴി തിരിച്ച് വിടാനാണ് റെയ്ഡ് എന്നവാദം നോണ്‍സെന്‍സ് ആണെന്നും ദേവന്‍ പറയുന്നു. ശബരിമല വിഷയത്തില്‍ മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ജാഗ്രത കാണിക്കുന്നത്. ശബരിമലയിലേത് വിവാദമല്ല, പകല്‍ കൊള്ളയാണ്. കൊള്ള നടന്നത് ശബരിമലയില്‍ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലുമാണ്. കൊള്ള നടത്തുന്നവര്‍ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാല്‍ ശരിയാവില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ദേവന്‍ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത് എന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം. രണ്ടു സിനിമാക്കാരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശബരിമല വിഷയം മറച്ചുവയ്ക്കാനാണ്. പ്രജാ വിവാദവും ഇതിന്റെ ഭാഗമാണ്, കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല എന്നും പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

Actor Devan has rejected Union Minister Suresh Gopi's remarks that the searches conducted by various investigative agencies at the homes of film stars are aimed at diverting attention from controversies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

വിചാരിക്കാത്ത അധിക ചെലവുകള്‍ ഉണ്ടാകും, ഈ നക്ഷത്രക്കാര്‍ക്ക് ദൈവാധീനം കുറഞ്ഞ കാലം

ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി; അടച്ചുപൂട്ടുന്നതുവരെ പ്രതിഷേധമെന്ന് സമരസമിതി

കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര; കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി

യുഎഇയിൽ ഇന്ത്യൻ ഇ-പാസ്‌പോർട്ട്: പുതിയ മാറ്റങ്ങൾ എന്തൊക്കെ? പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT