ബാല ഫെയ്സ്ബുക്ക്
Kerala

നടന്‍ ബാല അറസ്റ്റില്‍

മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബാലയും ഗായികയായ മുന്‍ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇരുവരും നടത്തിയ പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ബാലയെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകീര്‍ത്തികരമായ തരത്തില്‍ തനിക്കെതിരെ സോഷ്യല്‍മീഡിയയിലുടെ പ്രചാരണം നടത്തി എന്ന മുന്‍ഭാര്യയുടെ പരാതിയിലാണ് നടപടി. കുട്ടിയുമായി ബന്ധപ്പെട്ടും ചില പരാമര്‍ശങ്ങള്‍ ബാല നടത്തിയിരുന്നു. ഇതും കേസിന് ആസ്പദമായിട്ടുണ്ട് എന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT