തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുദേവ ദര്‍ശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2004ല്‍ 'നവകേരള പീപ്പിള്‍സ് പാര്‍ട്ടി' എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ദേവന്‍, പിന്നീട് ആ പാര്‍ട്ടി ബിജെപിയില്‍ ലയിപ്പിക്കുകയായിരുന്നു. കേരളത്തിന്റെ വികസനമില്ലായ്മ ചൂണ്ടിക്കാണിച്ചാണ് അന്ന് പാര്‍ട്ടി തുടങ്ങിയതെന്നും, കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2004ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം ജനവിധി തേടിയിട്ടുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates