നിഷ, ഉല്ലാസ് പന്തളം 
Kerala

ഉല്ലാസിനെതിരെ ഒന്നും പറയാനില്ല; മാനസിക പ്രശ്‌നമാകാം ആത്മഹത്യക്ക് കാരണം; ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ്

മാനസികമായ എന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടാകാം ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. മറ്റു സംശയങ്ങളൊന്നുമില്ല.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദന്‍. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മാനസികമായ എന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടാകാം മകള്‍ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മരണത്തില്‍ സംശയമൊന്നുമില്ലെന്ന് ശിവാനന്ദന്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം, മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

'മാനസികമായ എന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടാകാം ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. മറ്റു സംശയങ്ങളൊന്നുമില്ല. കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തുവെന്നാണ്. ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. കുടുംബത്തില്‍ ആരും ഉല്ലാസുമായി വഴക്കിനോ ശല്യപ്പെടുത്താനോ പോയിട്ടില്ല. തിരിച്ചും അങ്ങനെയായിരുന്നു'' ശിവാനന്ദന്‍ പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി കിടപ്പുമുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ ഉണങ്ങാനിട്ടിരുന്ന തുണികള്‍ക്കിടയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിങ്കളാഴ്ച, മകന്റെ പിറന്നാളിനോടനുബന്ധിച്ച് ഉല്ലാസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആശയുടെ മരണം. അടുത്തിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

SCROLL FOR NEXT