P RAJEEV ഫയല്‍
Kerala

കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ശിക്ഷ ലഭിച്ചു, വിധിയെ വിമര്‍ശിക്കാം, ന്യായാധിപരെ വിമര്‍ശിക്കുന്നത് ശരിയല്ല: മന്ത്രി പി രാജീവ്

ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. ആ നിലപാടിലേക്ക് കോടതി എത്തിയത് എന്തുകൊണ്ടാണെന്നത് വിധി പകര്‍പ്പ് ലഭിച്ച ശേഷം മാത്രം വ്യക്തമാവുകയുള്ളു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് എറണാകുളം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയുടെ വിധിയെന്ന് നിയമ മന്ത്രി പി രാജീവ്. കേസിലെ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം ശിക്ഷ കിട്ടിയ കേസില്‍ പ്രോസിക്യൂഷന് പരാജയമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ശിക്ഷ ലഭിച്ചു എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. ആ നിലപാടിലേക്ക് കോടതി എത്തിയത് എന്തുകൊണ്ടാണെന്നത് വിധി പകര്‍പ്പ് ലഭിച്ച ശേഷം മാത്രം വ്യക്തമാവുകയുള്ളു. വിധി ന്യായത്തെ വിമര്‍ശിക്കാം. വിധി പറയുന്ന ന്യായാധിപരെ വിമര്‍ശിക്കുന്നത് ശരിയല്ല. എന്തുകൊണ്ട് ഈ വിധിയിലേക്ക് എത്തി എന്നത് വിധി പകര്‍പ്പ് ലഭിച്ച ശേഷം മാത്രമേ വ്യക്തമാവുകയുള്ളു. അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് അനുസരിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ കേസില്‍ അതിജീവിത ആവശ്യപ്പെട്ടാണ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചത്. അവരെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Actress assault case minister p rajeev reaction : Ernakulam Principal Sessions Court on Friday sentenced all six convicts in the 2017 actress sexual assault case to 20 years’ rigorous imprisonment for  376 D (Gang Rape) and 120 B (Criminal Conspiracy).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്, പരിപൂര്‍ണ നീതി കിട്ടിയില്ലെന്ന് പ്രോസിക്യൂഷൻ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മാസം 20,000 രൂപ സ്റ്റൈപ്പൻഡ്, റിസർവ് ബാങ്കിൽ സമ്മർ ഇന്റേൺഷിപ്പ്; ഡിസംബർ 15 വരെ അപേക്ഷിക്കാം

244 കേന്ദ്രങ്ങള്‍, രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍; ആദ്യ ഫലം 8.30 ന്

SCROLL FOR NEXT