പത്താംക്ലാസ്, പ്ലസ്ടു യോഗ്യതകളുള്ളവർക്ക് കേന്ദ്രസായുധ സേനയിൽ ജോലി, സശസ്ത്ര സീമ ബല്ലിൽ 1060 ഒഴിവുകൾ, ഏപ്രിൽ 20 വരെ അപേക്ഷിക്കാം

കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ തസ്തികയിലാണ് ഒഴിവുകളുള്ളത്.
SSB recruitment 2026 1060 constable and head constable vacancies apply before April 20
SSB announces 1060 vacancies for Constable and Head Constable posts; apply by April 20.Sashastra Seema Bal
Updated on
2 min read

കേന്ദ്ര സായുധ സേനാ വിഭാഗമായ സശസ്ത്ര സീമ ബല്ലി ( എസ് എസ് ബി- SSB)ൽ വിവിധ കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ തസ്തികകളിൽ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് വിഭാഗങ്ങളിലുമായി 1060 ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഹെഡ്കോൺസ്റ്റബിൾ തസ്തികയിൽ 223 ഒഴിവുകളും കോൺസ്റ്റബിൾ തസ്തികയിൽ 827 ഒഴിവുകളുമാണ് ഉള്ളത്. . ഡിപ്ലോമ, പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് യോഗ്യതകളുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.

SSB recruitment 2026 1060 constable and head constable vacancies apply before April 20
കെഎസ്ഇബിയിൽ പ്രോഗ്രാമർ തസ്തികയിൽ ഒഴിവുകൾ, ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

വെറ്ററിനറി, ഡ്രൈവർ, ട്രേഡ്സ്മാൻ , നഴ്സിങ് ഓർഡർലി തുടങ്ങി 11 വിഭാഗങ്ങളിലാണ് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകൾ ഉള്ളത്.

സ്റ്റ്യൂവാർഡ്, കമ്മ്യൂണിക്കേഷൻ,ഇലക്ട്രീഷ്യൻ, വെറ്ററിനറി വിഭാഗങ്ങളിലാണ് ഹെഡ് കോൺസ്റ്റബിൾ തസ്തിയിൽ ഒഴിവുകളുള്ളത്.

എസ് എസ് ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. എംപ്ലോയ്മെ​ന്റ് ന്യൂസിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി അടിസ്ഥാനമാക്കി ഏപ്രിൽ 20 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

SSB recruitment 2026 1060 constable and head constable vacancies apply before April 20
ജെഡിസിക്ക് ചേരാം,യോഗ്യത പത്താംക്ലാസ്; ഏപ്രിൽ 18 വരെ അപേക്ഷിക്കാം

തസ്തിക , വിഭാഗം, ഒഴിവുകൾ എന്നിവ അറിയാം

ഹെഡ് കോൺസ്റ്റബിൾ

സ്റ്റ്യൂവാർഡ്

ഒഴിവുകളുടെ എണ്ണം രണ്ട്

കമ്മ്യൂണിക്കേഷൻ

ഒഴിവുകളുടെ എണ്ണം 197

ഇലക്ട്രീഷ്യൻ

ഒഴിവുകളുടെ എണ്ണം 29

വെറ്ററിനറി

ഒഴിവുകളുടെ എണ്ണം അഞ്ച്

കോൺസ്റ്റബിൾ

വെറ്ററിനറി

ഒഴിവുകളുടെ എണ്ണം 34

ഡ്രൈവർ – പുരുഷന്മാർ മാത്രം

ഒഴിവുകളുടെ എണ്ണം 553

ഗാർഡനർ

ഒഴിവുകളുടെ എണ്ണം 41

വാട്ടർ കാരിയർ

ഒഴിവുകളുടെ എണ്ണം അഞ്ച്

കോബ്ലർ

ഒഴിവുകളുടെ എണ്ണം 25

ടെയ്‌ലർ

ഒഴിവുകളുടെ എണ്ണം 41

വാഷർമാൻ

ഒഴിവുകളുടെ എണ്ണം 74

ബാർബർ

ഒഴിവുകളുടെ എണ്ണം 43

വെയ്റ്റർ

ഒഴിവുകളുടെ എണ്ണം മൂന്ന്

കാർപെന്റർ

ഒഴിവുകളുടെ എണ്ണം ഏഴ്

നഴ്‌സിംഗ് ഓർഡർലി

ഒഴിവുകളുടെ എണ്ണം ഒന്ന്

SSB
എപ്ലോയ്മെൻറ് ന്യൂസിലെ വിജ്ഞാപനംSSB
SSB recruitment 2026 1060 constable and head constable vacancies apply before April 20
ഇന്ത്യൻ റെയിൽവേയിൽ 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ, മെയ് 15 മുതൽ അപേക്ഷിച്ചു തുടങ്ങാം

ഹെഡ് കോൺസ്റ്റബിൾ തസ്തികയിലെ ശമ്പളം, പ്രായം, യോഗ്യത എന്നിവ

ശമ്പളം : 25,500 - 81,100 രൂപ സ്കെയിലും മറ്റ് ആനുകൂല്യങ്ങളും

പ്രായപരിധി: 18–27 വയസ്സ്

പ്രായപരിധി ഇലക്ട്രീഷ്യൻ തസ്തിക: 18-25 വയസ്സ്

യോഗ്യത : ഇലക്ട്രീഷ്യൻ തസ്തിക ഒഴികെയുള്ള തസ്തികകളിൽ പന്ത്രണ്ടാം ക്ലാസും അതത് മേഖലകളുമായി ബന്ധപ്പെട്ട ഡിപ്ലോമയും പ്രവൃത്തിപരിചയവും. ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് പത്താം ക്ലാസും ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ, പ്രവൃത്തി പരിചയം എന്നിവയാണ്.

SSB
കോൺസ്റ്റബിൾ തസ്തികയിലെ വിജ്ഞാപനംSSB

കോൺസ്റ്റബിൾ തസ്തികയിലെ ശമ്പളം, പ്രായം, യോഗ്യത എന്നിവ

ശമ്പളം : 21,700–69,100 രൂപ സ്കെയിലും മറ്റ് അനൂകൂല്യങ്ങളും

പ്രായ പരിധി:

വെറ്ററിനറി,നഴ്സിങ് ഓർഡർലി,ഡ്രൈവർ : 18 - 27 വയസ്സ്

ഗാർഡ്നർ, വാട്ടർ കാരിയർ, കോബ്ലർ, ടെയ്‌ലർ, വാഷർമാൻ, ബാർബർ, വെയ്റ്റർ: 18 - 23 വയസ്സ്

കാർപെന്റർ: 18 -25 വയസ്സ്

യോഗ്യത :പത്താം ക്ലാസ് പാസായിരിക്കണം. പുറമെ ഓരോ തസ്തികയിലേക്കും വേണ്ടുന്ന പ്രവൃത്തിപരിചയവും ഐടിഐ ഡിപ്ലോമ യോഗ്യതകളും ആവശ്യമാണ്. ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ഹെവിവെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടാകണം.

SSB recruitment 2026 1060 constable and head constable vacancies apply before April 20
ഒമാനിൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളം, അധ്യാപകർ, കൗൺസലർ തുടങ്ങി 12 തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്; ഒഡെപെക് വഴി മാർച്ച് 21 വരെ അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 20

വിജ്ഞാപനം വായിക്കാനും അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കും ഇവിടെ കാണാം

Summary

Job Alert: Sashastra Seema Bal (SSB) invites applications for 1060 Constable and Head Constable posts. Candidates with 10th pass, Plus Two, and diploma qualifications can apply until April 20, 2026. Check eligibility and apply online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com