Kerala High Court  file
Kerala

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണത്തില്‍ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്‍മാറി

ഇനി മറ്റൊരു ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കേസിലെ പുനരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്‍മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. ഇനി മറ്റൊരു ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.

കേസിലെ പ്രധാന തെളിവായ മെമ്മറികാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സൈബര്‍ ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടി ആവശ്യപ്പെടുന്നത്.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായിരുന്നു. ഇദ്ദേഹം ജഡ്ജിയായിരുന്ന സമയത്താണ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്.

Actress attack case: Second judge recuses himself from reinvestigation into memory card

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി പ്രവര്‍ത്തകര്‍ക്ക് പദവിയേക്കാള്‍ വലുത് രാജ്യവും യുവാക്കളും'; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ അമിത് ഷാ

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം; മദ്യനയം അടക്കം ചർച്ചയാകും

തുണിത്തരങ്ങളെന്ന പേരിൽ കൊറിയർ, ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ

തൈരോ യോ​ഗർട്ടോ, ഏതാണ് കൂടുതൽ ആരോ​ഗ്യകരം

'കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചു പോയീന്ന് കേട്ടു'; കൃഷ്ണകുമാറിനും പേളിക്കുമെതിരെ ചന്തു