തുണിത്തരങ്ങളെന്ന പേരിൽ കൊറിയർ, ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ

നെടുപുഴ സ്വദേശി വിഷ്ണു (32) സഹായി അസം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരാണ് അറസ്റ്റിലായത്
 MDMA seized
MDMA seized
Edited By:
Updated on
1 min read

തൃശൂർ: ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. നെടുപുഴ സ്വദേശി വിഷ്ണു (32) ഫിറ്റ്നസ് സെന്ററിലെ ജീവനക്കാരനും സഹായിയുമായ അസം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരാണ് അറസ്റ്റിലായത്.

 MDMA seized
'യഥാര്‍ഥ രാജ്യസ്‌നേഹിക്കേ ഈ നിലപാട് എടുക്കാനാകൂ; കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള തന്ത്രം പൊളിഞ്ഞു'

പടിഞ്ഞാറേക്കോട്ടയിൽ വിവ ഫിറ്റ്നസ് സെന്ററും ഇതിനോടനുബന്ധിച്ച് പ്രോട്ടീൻമാൾ എന്ന സ്ഥാപനവും വിഷ്ണു നടത്തി വന്നിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി, രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് രഹസ്യമായി ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.

പ്രജാൾ ഗോഗോയ് നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ നിരന്തരം വന്നുപോയിരുന്നു. വിഷ്ണുവിന്റെ തന്നെ വെസ്റ്റേൺഹോൾ സെയിൽ സ്ഥാപനത്തിലേക്കുള്ള തുണിത്തരങ്ങൾ എന്ന നിലയിലാണ് പ്രജാൾ കൊറിയർ അയച്ചിരുന്നത്.

നിരവധി സ്ഥലങ്ങളിലേക്ക്‌ ലഹരി ഉത്‌പന്നങ്ങൾ പാഴ്‌സലായി അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ നാലു ഗ്രാം ഹൈബ്രീഡ് കഞ്ചാവും 464 ഗ്രാം കഞ്ചാവും മൂന്നു ഗ്രാം എംഡിഎംഎയും അടക്കം ഡാൻസാഫ് സംഘം കണ്ടെടുത്തു.

 MDMA seized
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ മഴ വീണ്ടും സജീവമാകുന്നു; നാളെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
 MDMA seized
ഗൾഫിലേക്ക് കടക്കാൻ രണ്ടുദിവസം മാത്രം; പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ
 MDMA seized
വൈരാഗ്യം തീര്‍ക്കാന്‍ 21 കാരി എട്ടു വയസുകാരനെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസ് തള്ളി കോടതി
Summary

MDMA sales under the guise of a fitness center; two arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com