ഫയല്‍ ചിത്രം 
Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി 

വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

`കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറുമാസത്തെ സമയം കൂടി അനുവദിച്ചു. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനം. 

ലോക്ക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി. എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ തടഞ്ഞുവെച്ച് ആക്രമിച്ചത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

SCROLL FOR NEXT