ചിത്രം: ഫേസ്ബുക്ക് 
Kerala

നടി ജൂഹി രുസ്ത​ഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു

സ്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സീരിയൽ താരം ജൂഹി രുസ്ത​ഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലാണ് അപകടം ഉണ്ടായത്.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. തെറിച്ചു വീണ മകൻ ചിരാഗ് രസ്തോഗിയ്ക്ക് കാര്യമായി പരുക്കേറ്റില്ല. സംസ്‌കാരം ഇന്ന് എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'