ചിന്തയില്‍ വന്ന പരസ്യം / ടെലിവിഷന്‍ ചിത്രം 
Kerala

അദാനി ഗ്രൂപ്പിന്റെ മികവുകള്‍ വാഴ്ത്തുന്ന പരസ്യം സിപിഎം സൈദ്ധാന്തിക പ്രസിദ്ധീകരണത്തില്‍

രാജ്യത്തെ കല്‍ക്കരി ഖനനം, തുറമുഖം, ഊര്‍ജ്ജ ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനക്കാരെന്ന് അവകാശപ്പെടുന്നതാണ്  അദാനിയുടെ പരസ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരരംഗത്തുള്ള സിപിഎമ്മിന്റെ സൈദ്ധാന്തിക മാസികയില്‍ അദാനി ഗ്രൂപ്പിന്റെ പരസ്യം. സിപിഎം പ്രസിദ്ധീകരണമായ ചിന്ത വാരികയിലാണ് അദാനിയുടെ പരസ്യം പ്രസിദ്ധീകരിച്ചത്. 

അദാനി ഗ്രൂപ്പിന്റെ മികവുകള്‍ പുകഴ്ത്തുന്ന പരസ്യമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനുവരി അവസാന വാരം ഇറങ്ങിയ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുപേജ് പരസ്യം നല്‍കിയത്. 

രാജ്യത്തെ കല്‍ക്കരി ഖനനം, തുറമുഖം, ഊര്‍ജ്ജ ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനക്കാരെന്ന് അവകാശപ്പെടുന്നതാണ് ചിന്തയിലെ അദാനിയുടെ പരസ്യം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുനല്‍കുന്നതിനെതിരെ സിപിഎം പ്രത്യക്ഷ സമരത്തിലാണ്. 

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടക്കം അദാനിക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരും അദാനിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി നിരവധി ലേഖനങ്ങള്‍ ചിന്തയില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

SCROLL FOR NEXT