ADVOCATE SREEDHARAN PILLAI 
Kerala

'ഗവര്‍ണര്‍ക്ക് പെന്‍ഷന്‍ ഇല്ലല്ലോ..'; വീണ്ടും വക്കീല്‍ കോട്ടിട്ട് പി എസ് ശ്രീധരന്‍ പിള്ള

ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും കോടതിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കോഴിക്കോട്: മുന്‍ മിസോറാം, ഗോവ ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ പി എസ് ശ്രീധരന്‍ പിള്ള ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിഭാഷക വേഷത്തില്‍ കോടതിയില്‍ എത്തി. 2025 ജൂലായില്‍ ഗവര്‍ണര്‍ പദവി ഒഴിഞ്ഞതിന് ശേഷം ആദ്യമായാണ് അദ്ദേഹം സജീവ അഭിഭാഷക വൃത്തിയിലേയ്ക്ക് മടങ്ങിയെത്തിയത്.

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് വേണ്ടി വെള്ളിയാഴ്ചയാണ് അദ്ദേഹം ആലപ്പുഴ സെഷന്‍സ് കോടതിയില്‍ ഹാജരായത്. ഏതാനും ദിവസം മുന്‍പ്, 2015ലെ നിയമസഭാ കൈയ്യാങ്കളി കേസിലെ ഒന്നാം പ്രതിയും മുന്‍ എംഎല്‍എയുമായ കെ അജിത്തിന് വേണ്ടിയും അദ്ദേഹം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായിരുന്നു.

ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യത്തെ ആള്‍ താനാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അഭിഭാഷക ജോലിയോടുള്ള ഇഷ്ടം കൊണ്ടും മുന്‍ ഗവര്‍ണമാര്‍ക്ക് പെന്‍ഷന്‍ ഇല്ലാത്തതിനാലുമാണ് വീണ്ടും വക്കീല്‍ കുപ്പായമണിഞ്ഞതെന്ന് അദ്ദേഹം തമാശരൂപേണ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമരംഗത്ത് നാല് പതിറ്റാണ്ടിലേറെയുളള അനുഭവ സമ്പത്തും മികവും പരിഗണിച്ച് കേരള ഹൈക്കോടതി ഫുള്‍കോര്‍ട്ട് അദ്ദേഹത്തിന് സ്വമേധയാ 'സീനിയര്‍ അഭിഭാഷക' പദവി നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

2019ല്‍ മിസോറാം ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷമാണ് അദ്ദേഹം അഭിഭാഷക രംഗത്തു നിന്ന് വിട്ടു നിന്നത്. മുന്‍പ് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സിബിഐയുടെയും സ്റ്റാന്‍ഡിങ് കൗണ്‍സലായും 12 കേസുകളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

After serving as Governor, P S Sreedharan Pillai returned to court as a lawyer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ ദിനം കൊണ്ട് 5100 ജീവനക്കാര്‍ കോടിപതികള്‍, ജാക്ക്‌പോട്ട് സമ്മാനിച്ച് ആന്ത്രോപിക്; ചരിത്രം കുറിച്ച് ഐപിഒ

ഫെയർനെസ് ക്രീം 'പണി' തന്നു; 17കാരിക്ക് ഗുരുതര വൃക്കരോഗം, നിങ്ങളുടെ ക്രീമിലും മെർക്കുറിയുണ്ടോ?

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; ഭാഗ്യം തേടിയെത്തിയത് ഷാര്‍ജയില്‍ താമസിക്കുന്ന യുവതിയെ

ഭക്തിയും പ്രണയവും ചേർന്ന 'ഗുരുവായൂർ അരങ്ങേറ്റം', ടൈറ്റിൽ ലുക്ക് പുറത്ത്; വിതരണത്തിനെത്തിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്

'ഭാര്യ കരയുകയായിരുന്നു; പിന്തുണയുമായി ആദ്യം എത്തിയത് ഗംഭീര്‍'; ഡ്രസിങ് റൂം വിവാദത്തില്‍ മനസ്സ് തുറന്ന് സര്‍ഫറാസ്