agasthyarkoodam ഫയൽ
Kerala

ഫീസ് 3000 രൂപ, പ്രവേശനം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; അഗസ്ത്യാർകൂടം ട്രക്കിങ്ങ് 14 മുതൽ, ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി

അഗസ്ത്യാർകൂടം ട്രക്കിങ്ങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രക്കിങ്ങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ . ട്രക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ് ഫീസ്.

രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ട്രക്കിങ്ങ് അനുവദിക്കുകയുള്ളൂ.

ട്രക്കിങ്ങിന്റെ ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ജനുവരി 14 മുതൽ 31 വരെയുള്ള ട്രക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെ ട്രക്കിങിന് ജനുവരി മൂന്നാം വാരത്തിലെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.

agasthyarkoodam trekking from january 14 onwards, online booking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 35 lottery result

ഇടുക്കിയില്‍ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് 'തവിടുപൊടി'യായി; ഒഴിവായത് വന്‍ അപകടം

ലാബ് അസിസ്റ്റന്റ് മുതൽ റിസർച്ച് അസിസ്റ്റന്റ് വരെ: പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം; സോയിൽ ഡിപ്പാർട്മെന്റിൽ 121 ഒഴിവുകൾ

'ഇതിലും വലിയ സന്തോഷം വേറെയില്ല, ഞാൻ ആരുമല്ലാതിരുന്ന സമയത്തും നിങ്ങൾ എന്നിൽ വിശ്വസിച്ചു'; പ്രിയദർശനോട് ധുരന്ധറിന്റെ സംവിധായകൻ

SCROLL FOR NEXT