Kerala

അഗസ്ത്യാർകൂടം ട്രക്കിങ്; ഓൺലൈൻ ബുക്കിങ് നാളെ മുതൽ

മൊത്തം 2700 രൂപയാണ് ഇത്തവണത്തെ ബുക്കിങ് തുക.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20ന് ആരംഭിക്കും. നാളെ (ജനുവരി 8) മുതൽ ആദ്യഘട്ട ബുക്കിങ് ഓൺലൈൻ ആയി ആരംഭിക്കും. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഫെബ്രുവരി 22 വരെയാണ് ട്രക്കിങ്. മൊത്തം 2700 രൂപയാണ് ഇത്തവണത്തെ ബുക്കിങ് തുക. ഇതിൽ 2200 രുപ ട്രക്കിങ് ഫീസും 500 രൂപ ഇക്കോ സിസ്റ്റം മാനേജ്മെന്‍റ് ഫീസുമാണ്. രാവിലെ 11 മണിക്ക് ഓൺലൈൻ ബുക്കിംങ് ആരംഭിക്കും. അക്ഷയകേന്ദ്രങ്ങൾ മുഖേനയും ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രക്കിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം.

സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചത്. ജനുവരി 20 മുതൽ 31 വരെയുള്ള ട്രക്കിങ്ങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതൽ 10 വരെയുള്ള ട്രക്കിങ്ങിന് ജനുവരി 21നും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രക്കിങ്ങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മാർഗനിർദേശങ്ങൾ സന്ദർശകർ കർശനമായും പാലിക്കേണ്ടതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍