വേനല്‍മഴയിലും ശക്തമായ ചുഴലിക്കാറ്റിലും വ്യാപകമായ കൃഷിനാശം സംഭവിച്ച നാദാപുരം കാവിലുംപാറ,മരുതോങ്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്‍ശിച്ചപ്പോള്‍  
Kerala

ചുഴലിക്കാറ്റില്‍ കൃഷിനാശം: നഷ്ടപ്പെട്ട വിളകള്‍ സൗജന്യമായി റീപ്ലാന്റ് ചെയ്തു നല്‍കുമെന്ന് കൃഷിമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വേനല്‍മഴയിലും ശക്തമായ ചുഴലിക്കാറ്റിലും വ്യാപകമായ കൃഷിനാശം സംഭവിച്ച നാദാപുരം കാവിലുംപാറ,മരുതോങ്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്‍ശിച്ചു. തദ്ദേശസ്വയംഭരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി ചേര്‍ന്ന് നഷ്ടപ്പെട്ട വിളകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി റീപ്ലാന്റ് ചെയ്തു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പാക്കേജിന് തുല്യമായ മെച്ചപ്പെട്ട സഹായം ദുരിതബാധിതരായ കര്‍ഷകര്‍ക്കും നല്‍കുമെന്നും ഇതിനായി തദ്ദേശസ്വയംഭരണം,കൃഷി,മറ്റ് ഇതര വകുപ്പുകള്‍ എന്നിവയുടെ ഫണ്ടുകള്‍ സംയോജിപ്പിച്ച് പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുകയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി പത്തു ദിവസത്തേക്ക് കൂടി അധികമായി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. നെറ്റ് കണക്ടിവിറ്റി പ്രശ്നത്തെ തുടര്‍ന്ന് അപേക്ഷ സമര്‍പ്പിക്കുന്ന കാലതാമസം കണക്കിലെടുത്താണ് കാലാവധി നീട്ടാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള റബ്ബര്‍, കുരുമുളക്,കവുങ്ങ്,തെങ്ങ്, ഗ്രാമ്പു,ജാതി,കൊക്കൊ,കശുമാവ് തുടങ്ങിയ വിളകളെ പുനഃക്രമീകരിച്ച കാലാവസ്ഥാ അടിസ്ഥാന വിള ഇന്‍ഷുറന്‍സ് സ്‌കീം(ആര്‍.ഡബ്ലിയു.ബി.സി.ഐ.എസ്) ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ നല്‍കി വരുന്ന ഈ വിളകളുടെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടു.

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ നിലവില്‍ സംസ്ഥാന വിഹിതം 2021 ഒക്ടോബര്‍ വരെ മാത്രമെ നല്‍കിയിട്ടുള്ളൂ. അതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.ജാതി,ഗ്രാമ്പു വിളകളുടെ നഷ്ടപരിഹാര തുക വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 5000 രൂപയായി വര്‍ധിപ്പിക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

അഞ്ച് ഏക്കറിന് മുകളില്‍ കൃഷിയുള്ള കര്‍ഷകരെ കൂടി നിലവിലുള്ള എല്‍എസ്ജിഡി പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മെയ് 31ന് അവസാനിക്കുന്ന വിത്ത് തേങ്ങാ സംഭരണ കാലാവധി ജൂണ്‍ 30 വരെ നീട്ടി. നിലവിലെ സംഭരണ വില പരിഷ്‌കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കൂമ്പ് ചീയല്‍ രോഗം പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. തെങ്ങ് വെട്ടിമാറ്റുന്ന പദ്ധതിയില്‍ നല്‍കിവരുന്ന സബ്സിഡി തുക 1000 രൂപ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കും.

കര്‍ഷകര്‍കരെ സംരക്ഷിക്കാനുള്ള കൃത്യമായ നിലപാടും നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് യോഗശേഷം മന്ത്രി ടി.സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ അവരോടൊപ്പം യുഡിഎഫ് സര്‍ക്കാരുണ്ടാകും. വിജ്ഞാനവ്യാപനം നടത്തി കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടല്‍ ഉണ്ടാകും. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.

വന്യമൃഗ ആക്രമണം ലഘൂകരിക്കുന്നതിനായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ അവലോകനം നാദാപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ ചേരുവാനും യോഗം തീരുമാനിച്ചു. നബാര്‍ഡ്, ആര്‍കെവിവൈ, കിഫ്ബി,പ്ലാന്‍ ഫണ്ട് ,വനംവകുപ്പ് തുടങ്ങിയവയുടെ ഫണ്ടുകള്‍ ഉപയോഗിച്ച് ഫെന്‍സിംഗ് സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡിയെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പാളയത്ത് വന്‍ പൊലീസ് സന്നാഹം

'അക്രമ രാഷ്ട്രീയവും നാടകങ്ങളും അവസാനിപ്പിക്കണം; വീണയുടെ കമ്പനിക്ക് എന്തിനാണ് പണം കിട്ടിയത്?‌; സിപിഎമ്മും പിണറായിയും മറുപടി പറയണം'

ചൈനയ്ക്ക് മറുപടിയായി ഇന്ത്യയുടെ സ്റ്റെല്‍ത്ത് കരുത്ത്; 15,000 കോടിയുടെ അത്യാധുനിക യുദ്ധവിമാനം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണം നല്‍കി കേന്ദ്രം

മോദിയെ കണ്ട് വിജയ്; 'ജനനായക'നായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്; പ്രതിരോധവുമായി ബിജെപി പ്രവര്‍ത്തകര്‍; സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

SCROLL FOR NEXT