ഡല്‍ഹിയിലെ എയിംസ് ആശുപത്രി 
Kerala

കേരളത്തിലും എയിംസ്; വര്‍ഷങ്ങളുടെ ആവശ്യത്തിന് അംഗീകാരമാകുന്നു

കേരളത്തില്‍ എയിംസ് അനുവദിച്ചാല്‍ സ്ഥാപിക്കുക കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ ആയിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ആശുപത്രിയും വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസ് കേരളത്തില്‍ സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ  വകുപ്പ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 ഇടത്ത് എയിംസ് പ്രവര്‍്ത്തിക്കുന്നുണ്ട്.  പുതുതായി 22 എയിംസ് ആശുപത്രികള്‍ കൂടി സ്ഥാപിക്കാനുള്ള ശുപാര്‍ശ പരിഗണനയിലാണ്. ഘട്ടംഘട്ടമായി എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ എയിംസ് എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

കേരളത്തില്‍ എയിംസ് അനുവദിച്ചാല്‍ സ്ഥാപിക്കുക കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ ആയിരിക്കും. ഇതിനായി വ്യവസായ വകുപ്പിന്റെ 200 ഏക്കര്‍ സ്ഥലം ലഭ്യമാക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ഥലം തയാറാണെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ  കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്. 

എയിംസ് അനുവദിക്കണമെന്നു ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയിലും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കിനാലൂരില്‍ സ്ഥലം ലഭ്യമാക്കാമെന്നും അറിയിച്ചു. ജൂലൈ 18ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കിനാലൂര്‍ സന്ദര്‍ശിച്ചു.

ഓഗസ്റ്റ് 14 ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തിലും 17ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലും ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി സ്ഥിരം സമിതി യോഗത്തില്‍ കെ.മുരളീധരന്‍ എംപിയും എയിംസ് ആവശ്യം ഉന്നയിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT