തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരം ടെലിവിഷൻ ദൃശ്യം
Kerala

ശമ്പളപരിഷ്‌കരണവും ബോണസ് വര്‍ധനയും അംഗീകരിച്ചു; എയര്‍ ഇന്ത്യ കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

വിമാനത്താവളത്തിലെ ഒരുപറ്റം ജീവനക്കാരുടെ സമരം വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്. ബോണസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരുപറ്റം ജീവനക്കാരുടെ സമരം വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവിധ വിഭാഗങ്ങളില്‍പ്പെട്ട എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരുടെ ശമ്പളം 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനും, ബോണസ് നിലവിലേതില്‍ നിന്നും 1000 രൂപ വര്‍ധിപ്പിക്കാനുമാണ് ധാരണയായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കരാര്‍ ജീവനക്കാര്‍ സമരം ആരംഭിച്ചത്.

റീജിയണൽ ലോബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ മാനേജ്മെന്റ് അധികൃതരുമായുള്ള ചർച്ചയിലാണ് പരിഹാരമായത്. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം കരാർ ജീവനക്കാരാണ് പണിമുടക്കിയത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. ഇതേത്തുടർന്ന് നിരവധി രാജ്യാന്തര സർവീസുകളെ ബാധിച്ചിരുന്നു. പല സർവീസുകളും രണ്ടര മണിക്കൂർ വരെ വൈകിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT