air india express emergency landing at cochin സ്‌ക്രീന്‍ഷോട്ട്‌
Kerala

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു എന്ന് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു എന്ന് റിപ്പോര്‍ട്ട്. ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് ടേക്ക് ഓഫിനിടെ ടയറില്‍ പറ്റിപ്പിടിച്ച വസ്തുവാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ വസ്തു എന്താണെന്നും മറ്റുമുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

160 യാത്രക്കാരുമായി കരിപ്പൂരിലേക്കു പോയ വിമാനത്തിലാണ് യാത്രാമധ്യേ യന്ത്രത്തകാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൈലറ്റ് ആവശ്യപ്പെട്ട പ്രകാരം നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

ജിദ്ദയില്‍നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 398 ആണ് വഴിതിരിച്ചുവിട്ട് കൊച്ചിയില്‍ ഇറങ്ങിയത്. വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചുവെന്ന് പിന്നീടുനടന്ന പരിശോധനയില്‍ കണ്ടെത്തി. ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെത്തുടര്‍ന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിനു വിമാനം ശ്രമിച്ചത്.

9.07ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി സിയാല്‍ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു. ലാന്‍ഡിങ്ങിനു ശേഷമുള്ള പരിശോധനയിലാണ് ടയറുകള്‍ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. ബാഗേജുകള്‍ വിട്ടുകൊടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനുശേഷം ഇവരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചതോടെ വിമാനത്താവളത്തില്‍ സിഐഎസ്എഫ്, അഗ്‌നിരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങള്‍ സജ്ജരായി നിന്നിരുന്നു. എന്നാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായി. അടിയന്തര സാഹചര്യം ഒഴിവായ ആശ്വാസത്തിലാണ് വിമാനത്താവള അധികൃതര്‍.

air india express emergency landing at cochin, more updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

തിക്കും തിരക്കും 'ഭീഷണി'; മുഖ്യമന്ത്രിയുടെ 'സുരക്ഷ' കൂട്ടും

38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

Today's Rashi Phalam September 28| അപ്രതീക്ഷിതമായി സമ്മാനം ലഭിക്കും, കാത്തിരുന്ന സർക്കാർ രേഖ ലഭിക്കും

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ