Air India Express File
Kerala

നാളെ മുതല്‍ ആകാശത്തും കിട്ടും 'ഓണസദ്യ'!

ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ശനിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയുടെ 18 മണിക്കൂര്‍ മുന്‍പ് വരെ ബുക്ക് ചെയ്ത് ഓണസദ്യ കഴിക്കാം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഇതിനായി സൗകര്യമുണ്ട്.

വിഭവസമൃദ്ധമായാണ് ഓണസദ്യ ഒരുക്കുന്നത്. കസവുകരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണസദ്യ യാത്രക്കാരുടെ കൈയിലെത്തുക. 500 രൂപയാണ് വില.

ഓണസദ്യയുടെ ആദ്യ ലോഞ്ചിങ് ടൂറിസം മന്ത്രി പിസി വിഷ്ണുനാഥ് നിര്‍വഹിച്ചു. എയര്‍ ഇന്ത്യ മാര്‍ക്കറ്റിങ്, ഇ കൊമേഴ്‌സ്, ലോയല്‍റ്റി മേധാവി സുനില്‍ സുരേഷും പങ്കെടുത്തു.

Air India Express Offers Traditional Onasadhya for Passengers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

ഒലിച്ചുപോയത് 7.41 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ 'കരടി വിളയാട്ടം', ആറുമാസത്തെ താഴ്ന്ന നിലയില്‍, രൂപയ്ക്ക് 28 പൈസയുടെ നഷ്ടം

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; അയാളോട് പാവം തോന്നുമെന്നും മഞ്ജു പത്രോസ്

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

മഹാവിഷ്ണുവിന്റെ 'കലിയുഗാവതാരം', കേരളത്തിലെ വെങ്കിടാചലപതി ക്ഷേത്രങ്ങൾ ഏതെല്ലാം?; അറിയാം പ്രധാന വഴിപാടുകൾ