മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം 
Kerala

'കോടതി സര്‍ക്കാരിന്റെ തലയിലിട്ടു; അരിക്കൊമ്പനെ എവിടേക്കു മാറ്റിയാലും പ്രതിഷേധ സാധ്യത'

ആനയെ എവിടേക്ക് മാറ്റിയാലും പ്രതിഷേധ സാധ്യതയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അരിക്കൊമ്പന്‍ വിഷയത്തില്‍ കൃത്യമായ വിധി പ്രഖ്യാപിക്കുന്നതിന് പകരം ഉത്തരവാദിത്വം കോടതി സര്‍ക്കാരിന്റെ തലയിലേക്കാണ് ഇട്ടതെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിന്റെ സാധ്യതകള്‍ ആരായുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ആനയെ എവിടേക്ക് മാറ്റിയാലും പ്രതിഷേധ സാധ്യതയുണ്ട്. കോടതി നിര്‍ദേശം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന്റെ മുമ്പിലുള്ള ഫലപ്രദമായ ഓപ്ഷന്‍ വനം വകുപ്പിന്റെ കീഴിലുള്ള ആനവളര്‍ത്തുകേന്ദ്രത്തിലേക്ക് മാറ്റുക എന്നതാണ്.  വിധിയുടെ പശ്ചാത്തലത്തില്‍ കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ കഴിയുക എന്നത് നിയമവിദഗ്ധന്‍മാരുമായി ആശയവിനിമയം നടത്തും. കേസ് 19നാണ് വീണ്ടും പരിഗണിക്കുന്നത്. ആ സമയത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശശീന്ദ്രന്‍ പറഞ്ഞു.  
 
കോടതി വിധി നടപ്പാക്കാന്‍ കഴിയില്ലന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. . പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന ഉത്തരവ് വന്നതിന് പിന്നാലെ ആ പ്രദേശത്ത് വലിയ ജനകീയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. അതിന്റെ പശ്ചാത്തലത്തിലാണ് അവിടുത്തെ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി എടുത്ത നിലപാട് അരിക്കൊമ്പനെ കൂട്ടിലടയ്ക്കാന്‍ പാടില്ല, പറമ്പിക്കുളത്തേക്ക് കൊണ്ടുപോകേണ്ടതില്ല. മറ്റ് ഏതെങ്കിലും സ്ഥലം സര്‍ക്കാര്‍ തന്നെ കണ്ടുപിടിക്കണമെന്നാണ്. ജനവാസമേഖലയില്‍ എവിടെ മാറ്റിയാലും ഈ പ്രതിഷേധങ്ങള്‍ ഉയരാന്‍ ഇടയില്ലേ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ജനങ്ങളുടെ ആശങ്കയും വന്യജീവികളുടെ സുരക്ഷയും പരിഹരിച്ചകൊണ്ടുപോകാനുള്ള മാര്‍ഗങ്ങളെ കുറിച്ചാണ് സര്‍ക്കാര്‍ നാളിതുവരെ ആലോചിച്ചതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT