ആകാശ് തില്ലങ്കേരി/ ഫെയ്‌സ്ബുക്ക് 
Kerala

ആകാശ് തില്ലങ്കേരി കീഴടങ്ങി; പിന്നാലെ ജാമ്യം

കേസില്‍ മൂന്ന് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരി കോടതിയില്‍ കീഴടങ്ങി. മട്ടന്നൂര്‍ കോടതിയില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ ആകാശ് തില്ലങ്കേരിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് പിടികൂടിയിരുന്നു. കേസില്‍ മൂന്ന് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു

ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെയാണ് ഇന്ന ഉച്ചയോടെ പൊലീസ അറസ്റ്റ് ചെയ്തത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നീ മൂന്ന് പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

ഡിവൈഎഫ്ഐ യോഗത്തില്‍ ആകാശിനെ വിമര്‍ശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേര്‍ക്കുമെതിരേയുള്ള പരാതി. ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആകാശിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

SCROLL FOR NEXT