Alappuzha cemetery youth reels Screen short
Kerala

പുലർച്ചെ പള്ളിമതിൽ ചാടിക്കടന്ന് റീൽ ചിത്രീകരണം, കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോ​ഗം, യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പള്ളി സെമിത്തേരിയിൽ കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീൽ ചിത്രീകരണവും ലഹരി ഉപയോ​ഗവും. ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാലം​ഗ സംഘം അതിക്രമിച്ച് കയറി ലഹരി ഉപയോ​ഗിച്ചത്. ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം റീൽ ചിത്രീകരിച്ച് ഇൻസ്റ്റ​ഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കളുടെ റീൽസും പുറത്തുവന്നിട്ടുണ്ട്. കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽസിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയും യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൂന്തോപ്പ് സമീപ പ്രദേശത്തുള്ള യുവാക്കാളാണെന്നാണ് പൊലീസ് നിഗമനം.

പള്ളി കൈക്കാരന്റെ പരാതിയിൽ യുവാക്കൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്തു. പള്ളിയിലെ ശവക്കല്ലറകളിൽ അതിക്രമം കാണിച്ച് മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്. യുവാക്കൾ ഉപയോഗിച്ച ലഹരിയിലും അന്വേഷണം ആരംഭിച്ചു. നിലവിൽ നാലു പേരും ഒളിവിലാണ്.

Alappuzha cemetery desecration youth reels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

ക്ഷേത്രങ്ങൾക്കുള്ള ഗുരുവായൂർ ദേവസ്വം ധനസഹായം: മേയ് 15 മുതൽ അപേക്ഷിക്കാം

'ലെറ്റ് മി ടെല്‍ യു എ കുട്ടി സ്‌റ്റോറി'; കന്നി പ്രസംഗത്തിലും കഥ പറഞ്ഞ് വിജയ്; സഭയില്‍ കൂട്ടിച്ചിരി, വിഡിയോ

ടേബിൾ സോൾട്ട് ശീലം ഒഴിവാക്കാനാകുന്നില്ലേ? ഹൃദയത്തിന് 'ഇരട്ടിപ്പണി', ശരീരത്തിൽ സോഡിയം കൂടിയാലുള്ള ലക്ഷണങ്ങൾ

SCROLL FOR NEXT