യുവതിയെ ആശുപത്രിയിലെത്തിച്ച പൊലീസ് വാഹനം 
Kerala

വേദന കൊണ്ട് പുളഞ്ഞു; യുവതിക്ക് പൊലീസ് വാഹനത്തില്‍ സുഖപ്രസവം;  സല്യൂട്ട്

പൊലീസ് വാഹനത്തില്‍ യുവതിക്ക് സുഖപ്രസവം

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ:  പൊലീസ് വാഹനത്തില്‍ യുവതിക്ക് സുഖപ്രസവം. ആലപ്പുഴ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു യുവതിയുടെ പ്രസവം. മണ്ണഞ്ചേരി സ്വദേശിനി ആതിരയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

മണ്ണഞ്ചേരി തമ്പകച്ചുവട് നിന്നും പിതാവിന്റെ ഓട്ടോറിക്ഷയിലാണ് യുവതിയെ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ജില്ലാ കോടതിക്ക് മുന്നിലെത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന ശക്തമായി. അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ ആതിരയെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തുന്നതിനിടെ യുവതി പ്രസവിച്ചിരുന്നു.

കണ്‍ട്രോള്‍ റൂമിലെ എഎസ്‌ഐ ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി പ്രസാദ്, വിഷ്ണുരാജ് എന്നിവരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ അടിയന്തരഘട്ടത്തില്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി പേര്‍ അഭിനന്ദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT