ADGP M R Ajith kumar ഫെയ്‌സ്ബുക്ക്‌
Kerala

'കേസ് എഴുതുന്നത് ഇങ്ങനെയാണോ?', നവകേരള 'രക്ഷാപ്രവര്‍ത്തന'ത്തില്‍ കേസ് ഡയറി തിരുത്തി; എഡിജിപി അജിത് കുമാര്‍ കുരുക്കില്‍

എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരുടെ ഇടപെടലും കണ്ടെത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകരെ പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കമുള്ളവര്‍ തല്ലിച്ചതച്ച സംഭവത്തില്‍, കേസ് ഡയറി തിരുത്താന്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഇടപെടല്‍ ഉണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘം ( എസ്‌ഐടി) സ്ഥിരീകരിച്ചു. എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരുടെ ഇടപെടലും കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കാനുള്ള റഫര്‍ റിപ്പോര്‍ട്ട് എഡിജിപിയുടെ ഓഫീസില്‍ നിന്നും തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുകയായിരുന്നു എന്ന വിവരവും എസ്‌ഐടിക്ക് ലഭിച്ചു. പൊലീസുകാരുടെ രക്ഷാപ്രവര്‍ത്തന ക്കേസ് അന്വേഷിച്ച ആലപ്പുഴ ഡിവൈഎസ്പിയില്‍ നിന്നും ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനം എന്നു പറഞ്ഞ് ന്യായീകരിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്.

ആലപ്പുഴ ഡിവൈഎസ്പിയെ തിരുവനന്തപുരത്തെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച എഡിജിപി എംആര്‍ അജിത് കുമാര്‍, കേസ് ഡയറി പെന്‍ഡ്രൈവിലാക്കി നല്‍കാനും ആവശ്യപ്പെട്ടു. എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരാണ് ഇതു കൈപ്പറ്റിയത്. കേസ് ഡയറി പരിശോധിച്ച ശേഷം, കേസ് എഴുതുന്നത് ഇങ്ങനെയാണോ?, എത്ര നാളായി അന്വേഷിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ എഡിജിപിയുടെ ഓഫീസില്‍ നിന്നും ഉണ്ടായതായി ഡിവൈഎസ്പി മൊഴി നല്‍കിയിട്ടുണ്ട്.

ഡിവൈഎസ്പിക്ക് ഒപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐയെ എഡിജിപിയുടെ ഓഫീസിലുള്ളവര്‍ ആക്ഷേപിച്ചു എന്നും മൊഴിയില്‍ സൂചിപ്പിക്കുന്നു. ആലപ്പുഴയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരെ കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസം എഡിജിപിയുടെ ഓഫീസില്‍ഡ പിടിച്ചു നിര്‍ത്തി. 2024 ഓഗസ്റ്റ് 15 നാണ് കേസ് ഡയറി തിരുത്തി ഇവരെ ഏല്‍പ്പിക്കുന്നത്. കോടതിയില്‍ സമര്‍പ്പിക്കാനുള്ള റഫര്‍ റിപ്പോര്‍ട്ടും എഡിജിപിയുടെ ഓഫീസില്‍ നിന്നും പെന്‍ഡ്രൈവിലാക്കി നല്‍കി. ഗണ്‍മാന്‍ അടക്കമുള്ള പൊലീസുകാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള ഈ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകരെ ലോക്കല്‍ പൊലീസ് പിടിച്ചു മാറ്റിയ ശേഷവും, മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം മര്‍ദ്ദിച്ചെന്നാണ് ആദ്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയശേഷം അകമ്പടി വാഹനത്തിലുണ്ടായിരുന്ന ഗണ്‍മാന്‍ അനില്‍കുമാര്‍ അടക്കമുള്ള പൊലീസുകാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ ലാത്തി പോലുള്ള വടി വെച്ച് തല്ലിച്ചതയ്ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് അനാവശ്യ പ്രവൃത്തിയാണെന്നും, പൊലീസിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും അന്നത്തെ ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയിരുന്നു.

Case diary edited in NavaKerala 'rescue operation'; SIT confirms ADGP MR Ajith Kumar's involvement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്നാരംഭിക്കും; എന്തൊക്കെ രേഖകള്‍ നല്‍കണം, അറിയാം

അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ നിർമ്മാണ പ്രവൃത്തികൾ; ഗതാഗതം നിരോധിച്ചു

സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 9,800 പ്രവാസികളെ നാടുകടത്തി, നടപടികള്‍ കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ഇന്ധനവിലയിൽ വീണ്ടും വർധന, കെഎസ്ആർടിസി സൗജന്യയാത്ര എങ്ങനെ?, കരാറിന് തിടുക്കമില്ലെന്ന് ട്രംപ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT