Alarm sounds with an unusual noise in the middle of the night; do not ignore, be alert AI CREATED IMAGE
Kerala

പാതിരാത്രിയില്‍ അസാധാരണ ശബ്ദത്തോടെ അലാറം; അവഗണിക്കരുത്, ജാഗ്രത വേണം

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പും ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: അര്‍ധരാത്രിക്ക് സേഷം ഫോണില്‍ ഉച്ചത്തില്‍ അലര്‍ട്ട് മെസേജ് കേട്ട് പലരും ഞെട്ടിയാണ് എഴുന്നേറ്റത്. നല്ല ഉറക്കത്തിലായതിനാല്‍ പലര്‍ക്കും മനസിലായത് തന്നെയില്ല. ഞെട്ടിയുണര്‍ന്ന് ഫോണ്‍ നോക്കുമ്പോഴാണ് അലാറം ആണെന്ന് മനസിലായത്. മഴ മുന്നറിയിപ്പായിരുന്നു.

ഇതിനെ നിസാരമാക്കാന്‍ വരട്ടെ. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകളുടെ ഫോണുകളിലേയ്ക്കാണ് ഇത്തരം അലാറം വരുന്നത്. സചേത് ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിന്റെ മുന്നറിയിപ്പാണ് ഇത്. 2026 മേയിലാണ് അടിയന്തര ഘട്ടത്തില്‍ കേന്ദ്രം ഇത് പരീക്ഷിച്ചത്. ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്തി ഇപ്പോള്‍ ദുരന്തബാധിത പ്രദേശത്താണ് ഉള്ളതെന്ന് അറിയിക്കാനാണ് അലാറം.

അസാധാരണ ശബ്ദത്തോടെയാണ് ഈ അലാറം വരുന്നത്. കോടിക്കണക്കിന് ആളുകളുടെ ഫോണുകളിലേയ്ക്ക് ഒരേസമയം അലര്‍ട്ടുകള്‍ നല്‍കാന്‍ ഈ സംവിധാനത്തിന് കഴിയും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പും ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. സൈലന്റ് മോഡിലാണേലും ഡുനോട്ട് ഡിസ്‌റ്റേര്‍ബ് മോഡിലാണേലും ഈ മുന്നറിയിപ്പ് എത്തും. ഉടന്‍ ഫോണിന്റെ സ്‌ക്രീനിലും സന്ദേശം എത്തും. ജിയോ ടാര്‍ഗറ്റിങ് വഴിയാണ് സന്ദേശം എത്തുന്നത്.

Alarm sounds with an unusual noise in the middle of the night; do not ignore, be alert

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം, ഭീഷണി; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

'സൗഹൃദങ്ങള്‍ക്ക് വേണ്ടി അവിഹിതമായി ചെയ്യുന്നത് കണ്ടാല്‍ ഒരു ദയയും കാണിക്കരുത്, പൊളിച്ചടുക്കണം'

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് മൂന്നിടത്ത് യെല്ലോ അലർട്ട്

Today's Rashi Phalam September 20 |വീട്ടിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും