

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ മാനദണ്ഡങ്ങളും സർക്കാർ ഒഴിവാക്കി. ഇതോടെ ജോലി ചെയ്യുന്ന എല്ലാ ആശമാര്‍ക്കും മാസം 12000 രൂപ ലഭിക്കും. ഓണറേറിയം 12,000 രൂപ ആക്കിയതിനു പിന്നാലെയാണ് യുഡിഎഫ് സർക്കാരിന്റെ നടപടി.
ഇന്‍സെന്റീവിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി ഓണറേറിയം പകുതിയായി വെട്ടിക്കുറച്ചിരുന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവാണ് പിന്‍വലിച്ചത്.കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.
2018 മുതലാണ് ഓണറേറിയത്തിന് സർക്കാർ 10 മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് 2025 ഫെബ്രുവരി 10 ന് ആരംഭിച്ച രാപകല്‍ സമരത്തിന്റെ ഭാഗമായി മാനദണ്ഡങ്ങള്‍ പിന്‍വലിച്ചെങ്കിലും അതു മറ്റൊരു രീതിയില്‍ ഇന്‍സെന്റീവില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates