പ്രതീകാത്മക ചിത്രം 
Kerala

മദ്യപിച്ചുണ്ടായ തർക്കം; ലോഡ്ജിലെ ബാൽക്കണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു

മദ്യപിച്ചുണ്ടായ തർക്കം; ലോഡ്ജിലെ ബാൽക്കണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വകാര്യ ലോഡ്ജിലെ ബാൽക്കണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഇയാൾക്കൊപ്പം വീണ മറ്റൊരു യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് അപകടമെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർവശത്തുള്ള ‌ലോഡ്ജിന്റെ രണ്ടാമത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ് ഇവർ വീണത്.

ബാലുശ്ശേരി സ്വദേശി ജിജോ വർഗീസ് (46) ആണ് മരിച്ചത്. മീഞ്ചന്ത സ്വദേശി സുരേഷി(40)നെയാണ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

മദ്യപിച്ചതിനെ തുടർന്നുള്ള തർക്കത്തിനിടെയാണ് അപകടമെന്ന് കസബ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.50ഓടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ പനങ്ങാട് കണ്ണാടിപ്പൊയിൽ സ്വദേശി രഞ്ജിത്താണ് ലോ‍‍ഡ്ജിൽ റൂം വാടകയ്ക്കെടുത്തത്. 

റൂം വാടകയ്ക്കെടുത്തയാൾ വൈകിട്ടോടെ പോയി. ഇവരുടെ സുഹൃത്തായ സൂരജ് എന്നയാൾ രാത്രിയോടെ റൂമിലെത്തി. രണ്ട് പേർ താഴെ വീണത് സൂരജാണ് ലോഡ്ജ് അധികൃതരെ അറിയിച്ചത്. ഉടൻ തന്നെ ബീച്ച് ഫയർ സ്റ്റേഷനിൽ നിന്ന് ഓഫീസർമാരെത്തി ഇവരെ മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT