Vande Bharat Sleeper Train Express
Kerala

കേരളം ഉള്‍പ്പടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് അനുവദിക്കുമെന്ന് അശ്വിനി വൈഷ്ണവ്

മണിക്കൂറില്‍ 180 വരെ കിലോമീറ്റര്‍ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേര്‍ക്ക് യാത്ര ചെയ്യാം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ എല്ലാം സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞില്ല. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊല്‍ക്കത്ത) ഇടയിലാണ് ആദ്യ സര്‍വീസ്. ജനുവരി പകുതിയോടെ സര്‍വീസ് ആരംഭിക്കും.

വന്ദേഭാരത് ചെയര്‍കാര്‍ ട്രെയിനുകള്‍ക്കു ലഭിച്ച വന്‍ സ്വീകാര്യതയാണ് ആധുനിക സൗകര്യങ്ങളോടെ സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പ്രേരണയായത്. മണിക്കൂറില്‍ 180 വരെ കിലോമീറ്റര്‍ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേര്‍ക്ക് യാത്ര ചെയ്യാം.

ട്രെയിനില്‍ മികച്ച ബെര്‍ത്തുകള്‍, ഓട്ടമാറ്റിക് വാതിലുകള്‍, കവച് സുരക്ഷാ സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം, ശുചിത്വം, അണുമുക്തമായതും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതുമായ അന്തരീക്ഷം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും തദ്ദേശീയമാണ് നിര്‍മാണം. 6 മാസത്തിനകം 8 ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ കഴിയും. ഈ വര്‍ഷാവസാനത്തോടെ 12 വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസുകള്‍ തുടങ്ങും.

All states, including Kerala, to get Vande Bharat Sleeper trains: Ashwini Vaishnaw

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT