ചാല സ്വര്‍ണക്കവര്‍ച്ചയിൽ അറസ്റ്റിലായവർ, Chala Gold Heist Case 
Kerala

'മിഠായി കവറിൽ ഒളിപ്പിച്ചത് 4.2 പവൻ'; ചാല സ്വർണക്കവർച്ചയിലെ മുഴുവൻ സ്വർണവും കണ്ടെത്തി

മുഖ്യപ്രതി വിനോദ് ആന്റണി മുടവൻമുകളിൽ ഉള്ള വീടിന്റെ പിൻവശത്തായാണ് സ്വർണം ഒളിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: ചാല സ്വർണ കവർച്ച കേസിലെ മുഴുവൻ സ്വർണവും കണ്ടെത്തി. മുഖ്യപ്രതി വിനോദ് ആന്റണി വീടിന്റെ പിന്നിലെ സ്ഥലത്ത് മിഠായി കവറിൽ ഒളിപ്പിച്ച സ്വർണമാണ് കണ്ടെത്തിയത്. പൊലീസ് മുക്കാൽ മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് 4.2 പവൻ സ്വർണം കണ്ടെത്തിയത്. വിനോദ് സ്ഥലം വെളിപ്പെടുത്തിയതിനു പിന്നാലെ ഫോർട്ട് സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശേഷിച്ച മുഴുവൻ സ്വർണവും കണ്ടെടുത്തത്.

പൂജപ്പുര മുടവൻമുകളിൽ ഉള്ള വീടിന്റെ പിൻവശത്തായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഒളിവിൽ പോകുന്നതിന്ന് മുമ്പ് 2 സ്ഥലത്തായി സ്വർണം ഒളിപ്പിച്ചിരുന്നു. ഇന്നലെ വെള്ളായണിയിൽ നിന്നു സ്വർണം കണ്ടെത്തിയിരുന്നു. ഇതോടുകൂടി കവർന്ന മുഴുവൻ സ്വർണവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.

കേസിലെ 700 ​ഗ്രാം സ്വർണമാണ് കഴിഞ്ഞ ദിവസം വെള്ളായണയിൽ നിന്നു കണ്ടെത്തിയത്. വെള്ളായണിയില്‍ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 700 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വെള്ളായണിയിലെ ഒരു ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടതായി മൊഴി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. പിടിയിലായ പ്രതി അനൂപ് ആണ് സ്വര്‍ണം കുഴിച്ചിട്ടതെന്നാണ് പൊലീസ് പറഞ്ഞത്.

വയനാട്ടില്‍ നിന്നു പിടിയിലായപ്പോള്‍ പ്രതികളുടെ പക്കല്‍ നിന്നും 450 ഗ്രാം സ്വര്‍ണം തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ ബിസിനസ് പകയാണെന്ന് പൊലീസ് വ്യക്തമാക്കി. കവര്‍ച്ചയുടെ ഗൂഢാലോചന നടന്നത് പനവിളയിലെ ആഡംബര ഹോട്ടലിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇന്ത്യക്ക് അനുകൂലമായി ഫ്രീകിക്ക്. വലതു വിങില്‍ നിന്നു വന്ന ക്രോസില്‍ നിന്നു സുഹൈല്‍ അഹമദ് ഭട്ട് ഇന്ത്യയ്ക്കായി വല ചലിപ്പിച്ചു. ഇതോടെ സ്‌കോര്‍ 1-1.

ഗോള്‍ മടക്കിയതോടെ ഇന്ത്യ വര്‍ധിത വീര്യത്തോടെ ജയത്തിനായി പൊരുതി. പത്ത് പോരായി ചുരുങ്ങിയതോടെ പാക് ശക്തി ക്ഷയിച്ചതും ഇന്ത്യ മുതലാക്കി. പല ഗോള്‍ ശ്രമങ്ങള്‍ക്കൊടുവില്‍ കളിയുടെ 88ാം മിനിറ്റില്‍ ഇന്ത്യയുടെ വിജയ ഗോള്‍. പ്രതിരോധ താരം സന്ദീപ് മന്ദിയുടെ ഹെഡ്ഡര്‍ പാക് ഹൃദയം തകര്‍ത്ത് വലയില്‍ കയറി. വലതു കോര്‍ണറില്‍ നിന്നു കിട്ടിയ പന്താണ് സന്ദീപ് ഹെഡ്ഡ് ചെയ്ത് വലയിലിട്ടത്.

Police Recover Entire Gold Stolen in Chala Gold Heist Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫുട്‌ബോളിലും പാകിസ്ഥാനെ തുരത്തി... 'യുവ ത്രില്ലര്‍'!!! ഇന്ത്യ 'സാഫ് ചാംപ്യന്‍മാര്‍'!

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടമ്മയുടെ കൈയ്ക്കും മൂക്കിനും പരിക്ക്

ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം; മനുഷ്യരിലേക്കും പകരാൻ സാധ്യത

'എനിക്ക് ഭയമുണ്ട്'... നാടുപേക്ഷിച്ച് ബില്‍കിസ് ബാനുവും കുടുംബവും!

മരണാനന്തര ചടങ്ങിൽ ബീഫ് വിളമ്പിയില്ല; വയോധികന്റെ പല്ലുകൾ അടിച്ചുതെറിപ്പിച്ചു, പ്രതി പിടിയിൽ