പ്രേമം പാലം സ്ക്രീൻഷോട്ട്
Kerala

കമിതാക്കളുടെയും ലഹരി ഇടപാടുകാരുടെയും കേന്ദ്രം; ആലുവയിലെ 'പ്രേമം പാലം' അടച്ചു

പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാ​ഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ​ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവയിലെ നീർപ്പാലം അടച്ചുപൂട്ടി ജലസേചന വകുപ്പ്. കമിതാക്കളുടെയും ലഹരിമരുന്ന് വിൽപ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയതിനാൽ പാലം അടയ്ക്കണമെന്ന് വാർഡ് കൗൺസിലർ ടിന്റു രാജേഷ് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാ​ഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ​ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിലെത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നീർപ്പാലം നിർമ്മിച്ചത്. 45 വർഷം മുൻപ് നിർമ്മിച്ചതാണ് ഉയരമേറിയ നീർപ്പാലം.

കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിൽ നിന്ന് ആരംഭിച്ച് യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റർ നീളമുണ്ട്. പാലത്തിന്റെ അടിത്തട്ടിലൂടെയാണ് വെള്ളം ഒഴുകുന്നത്. മേൽത്തട്ടിലൂടെ പ്രകൃതി ഭം​ഗി ആസ്വദിച്ച് നടക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാർക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT