G Sudhakaran file
Kerala

'ആര്‍എസ്എസ് നേതാക്കളെ വലിയ ചുടുകാട്ടില്‍ കയറ്റി'; ജി സുധാകരനെതിരെ അമ്പലപ്പുഴ ഏരിയ സെക്രട്ടറി

രക്തസാക്ഷി മണ്ഡപത്തില്‍ സന്ദീപ് വചസ്പതിക്ക് എങ്ങനെ കയറാന്‍ ധൈര്യം വന്നുവെന്നും എച്ച് സലാമിനെതിരെ എസ്ഡിപിഐ പോസ്റ്റര്‍ ഒട്ടിച്ചതിന് പിന്നിലും ജി സുധാകരന്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞ ജി സുധാകരനെതിരെ അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി. ആര്‍എസ്എസ് നേതാക്കളെ വലിയ ചുടുകാട്ടില്‍ കയറ്റിയത് ജി സുധാകരന്‍ ആണെന്നും രക്തസാക്ഷികളുടെ നെഞ്ചത്ത് ചവിട്ടാന്‍ ജി സുധാകരന്‍ അനുമതി നല്‍കിയെന്നും ശ്യാംജി പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തില്‍ സന്ദീപ് വചസ്പതിക്ക് എങ്ങനെ കയറാന്‍ ധൈര്യം വന്നുവെന്നും എച്ച് സലാമിനെതിരെ എസ്ഡിപിഐ പോസ്റ്റര്‍ ഒട്ടിച്ചതിന് പിന്നിലും ജി സുധാകരന്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.

ജി സുധാകരനെതിരെ പുന്നപ്രയിലെ വി എസ് അച്യുതാനന്ദന്റെ വസതിയില്‍ നിന്ന് ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ബഹുജന റാലിയിലാണ് ശ്യാംജിയുടെ പ്രസംഗം. ഒരു പുരുഷായുസ്സില്‍ ഒരുപാട് തവണ ജനപ്രതിനിധിയായ ആളാണ് ജി സുധാകരന്‍. പാര്‍ട്ടി നേതാവ് എന്നതില്‍ ഉപരി അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറും പറഞ്ഞു. ഭൂവനേശ്വരന്റെ രക്തസാക്ഷിത്വത്തെ പോലും ജി സുധാകരന്‍ തള്ളിപ്പറഞ്ഞുവെന്നും നാസര്‍ വ്യക്തമാക്കി. മെമ്പര്‍ഷിപ്പ് പുതുക്കിയിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നേനെയെന്നും എന്നാല്‍ ഇതറിഞ്ഞ് മനപ്പൂര്‍വം ജി സുധാകരന്‍ മെമ്പര്‍ഷിപ്പ് പുതുക്കാതിരിക്കുകയായിരുന്നുവെന്നും ആര്‍ നാസര്‍ പറഞ്ഞു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നാസര്‍.

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ തന്നെ വ്യക്തമാക്കി. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Ambalapuzha area secretary against G Sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മതപണ്ഡിതര്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം';ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

ബ്ലാസ്റ്റേഴ്‌സ് ഇന്ന് തോറ്റില്ല! അജ്‌സലിന്റെ ഗോളിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില

ബ്ലാക്ക് വിഷ്ണു, മണ്ണെണ്ണ നൗഫല്‍...; അലുവ അതുല്‍ കൊലപാതകത്തില്‍ മൂന്ന് പേര്‍ പ്രതിപ്പട്ടികയില്‍, കേസെടുത്തു

റണ്ണൗട്ട് വിവാദത്തിൽ ആഘയ്ക്ക് വീണ്ടും പണി, കടുത്ത നടപടിയുമായി ഐസിസി

ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍, കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT