പ്രതീകാത്മക ചിത്രം 
Kerala

തിമിം​ഗല ഛർ​ദ്ദി പിടികൂടിയ സംഭവം; ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയിൽ

സു​ഗന്ധം ദീർഘനേരം നിലനിൽക്കാനാണ് ഇത് ഉപയോ​ഗിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: തി​മിം​ഗ​ല ഛര്‍​ദി​ (ആംബർ​ഗ്രിസ്) പിടികൂടിയ കേസിൽ ല​ക്ഷ​ദ്വീ​പ് എംപിയുടെ ബന്ധു പിടിയിൽ. കോൺ​ഗ്രസ് എംപി മുഹമ്മ​ദ് ഹംദുള്ള സയീദിന്റെ അടുത്ത ബന്ധു മുഹമ്മദ് ഇഷാഖ് (31) ആണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച പിടിയിലായത്. കഴിഞ്ഞ ദിവസം ല​ക്ഷ​ദ്വീ​പ് പൊലീസുകാരായ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് ഖാ​ൻ, ബി.​എം ജാ​ഫ​ർ എ​ന്നി​വരും പി​ടി​യി​ലാ​യിരുന്നു. കടവന്ത്ര പൊലീസും വനംവകുപ്പ് ഉദ്യോ​ഗസ്ഥരും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ലക്ഷദ്വീപ് ​ഗസ്റ്റ് ഹൗസിൽ നിന്നാണ് കഴിഞ്ഞ ദിവസം തിമിം​ഗല ഛർദി പിടികൂടിയത്. മുഹമ്മദ് ഇഷാഖ് ഒ​രാ​ളെ ഏ​ൽ​പ്പി​ക്കാ​ൻ ആണെന്ന് പ​റ​ഞ്ഞ് ഒരു കവർ നൽകിയിരുന്നെന്നും ഇതിൽ തി​മിം​ഗ​ല ഛർ​ദിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. വെള്ളിയാഴ്ച പാക്കറ്റ് വാങ്ങാൻ ഒരാൾ വരുമെന്നും അയാൾക്ക് കൈമാറണമെന്നും മാത്രമാണ് ഇഷാഖ് നിർദേശം നൽകിയിരുന്നതെന്നും ഇവർ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.

ലക്ഷദ്വീപ് തീരത്തു നിന്നാണ് തിമിം​ഗല ഛർദി ലഭിച്ചതെന്നും എറണാകുളത്തുള്ള വ്യക്തിക്ക് വിൽക്കാൻ കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലിൽ ഇഷാഖ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഉന്നർ ഉൾപ്പെടെ നിരവധി പേർ സംഘത്തിലുള്ളതായി പൊലീസ് സംശയിക്കുന്നു. അറേബ്യൻ സു​ഗന്ധ നിർമ്മാണത്തിലെ അമൂല്യമായ അസംസ്കൃത വസ്തുവാണ് ആംബർ​ഗ്രിസ്. സു​ഗന്ധം ദീർഘനേരം നിലനിൽക്കാനാണ് ഇത് ഉപയോ​ഗിക്കുന്നത്. വംശനാശം നേരിടുന്ന എണ്ണ തിമിം​ഗല (സ്പേം വെയ്‌ൽ) ത്തിൽ നിന്നാണ് ഇത് ലഭിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കണ്ടെയ്നർ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ, നാളെയോ ആയി സാൻ ഫർണാണ്ടോ തീരം വിടും. 15ന് ആണ് സാൻ ഫർണാണ്ടോയുടെ കൊളംബോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പൽ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക്‌ കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തുമെന്നാണ് സൂചന. ഇവ കൂടി എത്തുന്നതോടെ ട്രാൻസ്‌ഷിപ്പ്‌മെന്റുമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!