accident 
Kerala

കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (81), കാര്‍ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്നംകുളത്ത് കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയായ കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (81), കാര്‍ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാണിപ്പയ്യൂര്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. എതിര്‍ ദിശയില്‍ വന്ന കാര്‍ പെട്ടെന്ന് നിയന്ത്രണം തെറ്റി ആംബുലന്‍സ് മുന്നില്‍ പെടുകയായിരുന്നു. ഇടിച്ച ആംബുലന്‍സ് റോഡില്‍ മറിഞ്ഞു. ഇതില്‍ ഉണ്ടായിരുന്ന രോഗിയെ ഉടനെ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

കാറില്‍ ഉണ്ടായിരുന്നവരെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Ambulance and car collide in Kunnamkulam; Tragic end for patient and car passenger

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT