അമിത് ഷാ/ ഫയല്‍ ചിത്രം 
Kerala

അണികളില്‍ ആവേശം നിറയ്ക്കാന്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്; തൃപ്പൂണിത്തുറയിലെ റോഡ് ഷോയോടെ തുടക്കം

വിവിധ മണ്ഡലങ്ങിളിൽ തിരഞ്ഞെടുപ്പ് റാലിയിലും റോഡ് ഷോയിലും പങ്കെടുക്കും. തൃപ്പൂണിത്തുറയിലെ റോഡ് ഷോയിലാണ് ആദ്യം പങ്കെടുക്കുക

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: അണികളിൽ ആവേശം കൂട്ടാൻ അമിത് ഷായുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്. വിവിധ മണ്ഡലങ്ങിളിൽ തിരഞ്ഞെടുപ്പ് റാലിയിലും റോഡ് ഷോയിലും പങ്കെടുക്കും. തൃപ്പൂണിത്തുറയിലെ റോഡ് ഷോയിലാണ് ആദ്യം പങ്കെടുക്കുക. 

എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചുള്ള പ്രചാരണമാണ് അമിത് ഷായിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. പരമാവധി ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ചുള്ള പ്രചാരണമാണ് എൻഡിഎയുടെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നതിന് മുൻപാണ് അണികൾക്കാവേശമായി അമിത് ഷായുടെ വരവ്. 

9 മണിക്ക്  കിഴക്കേക്കോട്ട  മുതൽ പൂർണത്രയീശ ക്ഷേത്ര ജംങ്ഷൻ വരെ റോഡ് ഷോയിൽ അമിത് ഷാ പങ്കെടുക്കും. പതിനൊന്ന് മുപ്പതോടെ കാഞ്ഞിരപ്പള്ളിയിലെത്തും. പൊൻകുന്നം ശ്രേയസ് പബ്ലിക്ക് സ്കൂൾ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 

1.40ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഹെലികോപ്റ്ററിൽ ചാത്തന്നൂരിലേക്ക് പറക്കും.  2.30ന് പുറ്റിങ്ങൽ ദേവീ ക്ഷേത്ര മൈതാനത്താണ്  പൊതുസമ്മേളനം.  വൈകിട്ടോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോടെത്തുന്ന അമിത് ഷാ കഞ്ചിക്കോടു മുതൽ സത്രപ്പടിവരെ റോഡ് ഷോ നയിക്കും. ശേഷം കോയമ്പത്തൂരിലേക്ക് തിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് അഭിജിത് ദീപ്‌കെ