ACCUSED NORTH 
Kerala

"ധൈര്യമുണ്ടെങ്കില്‍ കേസെടുക്ക് സാറേ...!!!"; കൊച്ചിയില്‍ പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി

ലഹരിയിലായിരുന്ന കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇഖ്ബാലിനെ റിമാന്‍ഡ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കൊച്ചി: എറണാകുളത്ത് പ്രതി പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചു. നോര്‍ത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. സിപിഒ അജിത് പോളിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് നോര്‍ത്ത് സ്‌റ്റേഷനില്‍ എത്തിച്ച പ്രതി അക്രമാസക്തനാവുകയായിരുന്നു.

'ധൈര്യമുണ്ടെങ്കില്‍ എനിയ്ക്ക് എതിരെ കേസെടുക്ക് സാറേ... നിന്റെയൊക്കെ കൂടെ കാക്കിയിട്ടവന്മാര്‍ക്ക് ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ...? വീഡിയോ എടുക്ക്, ധൈര്യമുണ്ടെങ്കില്‍ അപ് ലോഡ് ചെയ്യ് സാറെ...' എന്നൊക്കെ പൊലീസിനെ വെല്ലുവിളിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

വൈദ്യപരിശോധനയ്ക്കായി ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകവേയാണ് സിപിഒ അജിത് പോളിന്റെ കൈത്തണ്ട കടിച്ച് മുറിച്ചത്. മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് അജിത് പോള്‍ ചികിത്സ തേടുകയും പ്രതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. ഇയാള്‍ ഏത് തരത്തിലുള്ള ലഹരിയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് രാസപരിശോധനഫലം വന്നാലെ വ്യക്തമാകൂ. ഇതിനായി പ്രതിയുടെ സാമ്പിളുകള്‍ ശേഖരിച്ചു. പൊലീസിനെ കൈയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ കൊച്ചി നഗരത്തില്‍ ലഹരി ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു വരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. പൊലീസും എക്‌സൈസും പരിശോധനകള്‍ ശക്തമാക്കുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

In Ernakulam, an accused bit and severed a police officer's hand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

സൂര്യയുടെ 49-ാം ചിത്രം 'പടകോട്ടി'? 'മണ്ടാടി' സംവിധായകൻ മതി മാരനൊപ്പം വമ്പൻ തീരദേശ ആക്ഷൻ ഡ്രാമയെന്ന് റിപ്പോർട്ടുകൾ

'ഷാജിച്ചേട്ടാ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാനെന്ന സംവിധായകനില്ല; നിങ്ങളില്ലാത്ത സിനിമ ചിന്തിക്കാനാകുന്നില്ല'; ഉള്ളുനീറി വൈശാഖ്

200 ഒഴിവുകൾ, ബിരുദം യോഗ്യത; നാഷണൽ ഇൻഷുറൻസിൽ വൻ അവസരം, കേരളത്തിലും ഒഴിവ്

ആറുമാസമായി ശമ്പളമില്ല; ആലത്തൂരിൽ വിഎഫ്പിസികെ ഓഫീസിന് മുന്നിൽ വനിതാ ജീവനക്കാരിയുടെ കുത്തിയിരിപ്പ് സമരം