രക്ഷാപ്രവര്‍ത്തനത്തിന്റെ ടെലിവിഷന്‍ ദൃശ്യത്തില്‍നിന്ന്‌ 
Kerala

പതിനൊന്നു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം; കിണര്‍ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കിണര്‍ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: കിണര്‍ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെത്തിച്ചു. പതിനൊന്നു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവിലാണ് യോഹന്നാനെ (72) പുറത്തെടുത്തത്. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. 

കിണര്‍ വൃത്തിയാക്കുന്നതിനിടെ, റിങ് ഇടിഞ്ഞു താഴ്ന്ന് കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ മൂന്നു യൂണിറ്റുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

റിങ് പൊക്കി തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാല്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചു.തുടര്‍ന്ന് കിണറിന് സമാന്തരമായി മറ്റൊരു കുഴി വെട്ടി ഇതിലൂടെ ഇദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു