Anant Ambani visited the famous Taliparamba Rajarajeshwara Temple in Kannur  
Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ച് അനന്ത് അംബാനി; 3 കോടി സംഭാവന നല്‍കി

നവീകരണ പ്രവര്‍ത്തികള്‍ക്കായി പത്ത് കോടി രൂപയും അനന്ത് അംബാനി വാഗ്ദാനം ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അനന്ത് അംബാനി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ക്ഷേത്രത്തിലെത്തിയ വന്‍താര സ്ഥാപകനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകനുമായ അനന്ത് അംബാനി പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതു.

രാജരാജേശ്വര ക്ഷേത്രത്തിന് മൂന്ന് കോടി രൂപ സംഭാവനയും നല്‍കി. നവീകരണ പ്രവര്‍ത്തികള്‍ക്കായി പത്ത് കോടി രൂപയും അനന്ത് അംബാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. മാങ്ങാട് കെ.എ.പി ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയ അനന്ത് അംബാനി കാര്‍ മാര്‍ഗമാണ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയത്. ഏകദേശം അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കേരളത്തിലെത്തിയ ആനന്ത് അംബാനി വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു. ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയുടെ വികസനത്തിന് സഹായം ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. പുന്നത്തൂര്‍ ആനക്കോട്ടയുടെ വികസനത്തിന് രൂപരേഖ തയ്യാറാക്കി നല്‍കിയാല്‍ ദേവസ്വത്തിന് സഹായം നല്‍കാമെന്നാണ് വാഗ്ദാനം. മൂന്നുകോടിയുടെ ചെക്കും കൈമാറി.

Anant Ambani visited the famous Taliparamba Rajarajeshwara Temple in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിട്ടു കൊടുക്കാതെ അനില്‍ കുമാര്‍, മുരളീധരന്റെ വകുപ്പുകളില്‍ തര്‍ക്കം; ഫിഷറീസിലും ഉടക്ക്, വിജ്ഞാപനം വൈകുന്നു

'ഞങ്ങള്‍ പരീക്ഷണവസ്തുക്കളല്ല'; യുഎസ് പ്രതിനിധി സംഘത്തിനൊപ്പമുള്ള ഡോക്ടറുടെ വരവിനെതിരെ ഗ്രീന്‍ലാന്‍ഡ്

ധോനിയുടെ ഐതിഹാസിക ഐപിഎല്‍ കരിയറിന് വിരാമം? റെയ്‌നയ്‌ക്കൊപ്പം 'തല' സെല്‍ഫി, ആരാധകര്‍ക്ക് അഭിവാദ്യം!

'ഞങ്ങളെല്ലാം കോക്രോച്ച് പാര്‍ട്ടിക്കാര്‍', വന്‍ സ്വീകാര്യത; മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും ചേര്‍ന്നു

'കാലം കടന്നു പോകുമ്പോൾ സത്യം സ്വയം വെളിവാകും'; കുറിപ്പുമായി ഓസ്റ്റിൻ ഡാൻ തോമസ്, ആന്റണി പെരുമ്പാവൂരിനുള്ള മറുപടിയോ ?

SCROLL FOR NEXT