നിയമനത്തട്ടിപ്പ് വിവാദം: സര്‍ക്കാര്‍ അന്വേഷണത്തില്‍ പി എസ് സി നിലപാട് ഇന്നറിയാം; രേഖകള്‍ തേടാന്‍ ക്രൈംബ്രാഞ്ച്

നിയമോപദേശം തേടിയശേഷമാകും സര്‍ക്കാര്‍ അന്വേഷണത്തില്‍ പി എസ് സി അന്തിമ നിലപാട് സ്വീകരിക്കുക
Kerala PSC
Kerala PSC
Edited By:
Updated on
1 min read

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് വിവാദത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പിഎസ് സിയുടെ നിലപാട് ഇന്നറിയാം. അന്വേഷണത്തില്‍ കമ്മീഷന്‍ നിലപാടില്‍ രണ്ടഭിപ്രായം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസൂത്രണ ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് പിഎസ് സിക്ക് ഇന്ന് കത്തു നല്‍കും. പിഎസ് സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷണവും തുടരുന്നുണ്ട്.

Kerala PSC
നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ വിധിയെന്ത് ? ഇന്നറിയാം...

ഭരണഘടനാ സ്ഥാപനമായ കമ്മീഷന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണമെന്നാണ് ചെയര്‍മാനും ഒരു വിഭാഗം അംഗങ്ങളും വാദിക്കുന്നത്. ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കും മുമ്പാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വന്നതിനാല്‍, കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണം നല്ലതാണെന്നാണ് മറു വിഭാഗത്തിന്റെ നിലപാട്.

നിയമോപദേശം തേടിയശേഷമാകും സര്‍ക്കാര്‍ അന്വേഷണത്തില്‍ പി എസ് സി അന്തിമ നിലപാട് സ്വീകരിക്കുക. ആഭ്യന്തര വിജിലന്‍സ് എസ് പിയുടെ അന്വേഷണം കൊണ്ട് കാര്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ചെയര്‍മാനെയോ അംഗങ്ങളെയോ ചോദ്യം ചെയ്യാനും ഉന്നത തലങ്ങളിലേക്ക് അന്വേഷണം പോകാനും കഴിയില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തന്നെയാകും അഭികാമ്യമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പി എസ് സി ഉടക്കിട്ടാല്‍ കടുത്ത നിലപാടിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കും. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുന്നില്‍ ലഭിച്ചിട്ടുള്ളത്. ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിര്‍ണയത്തിലെ ക്രമക്കേട്, തുടങ്ങി നിരവധി പരാതികളാണ് പിഎസ് സിക്കെതിരെ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്രമക്കേട് അന്വേഷിക്കുന്നത്. സംഘത്തില്‍ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉള്‍പ്പെടുന്നു.

Kerala PSC
അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: അന്വേഷണം സിബിഐയ്‌ക്കോ? ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
Kerala PSC
നവകേരള 'രക്ഷാപ്രവര്‍ത്തനം': ഡിജിപി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും; എംആര്‍ അജിത് കുമാറിന് നിര്‍ണായകം
Kerala PSC
അതിർത്തികളിൽ 'കോംപിങ് ഓപ്പറേഷൻ'; 159 വാറന്റ് പ്രതികൾ പിടിയിൽ, 606 ക്രിമിനല്‍ കേസുകള്‍
Summary

Recruitment fraud controversy: PSC's stance on the government inquiry to be known today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com