Ananthu Aji death 
Kerala

'അനന്തുവിന്റെ മരണത്തിൽ ദുരൂഹതയുണ്ട്; സംഘത്തിനെതിരായ ആരോപണം സംശയാസ്പദം'; സമ​ഗ്രാന്വേഷണം ആവശ്യപ്പെട്ട് ആർഎസ്എസ്

ആർഎസ്എസ് കോട്ടയം വിഭാ​ഗ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്കു പരാതി നൽകി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പൊൻകുന്നം എലിക്കുളത്തെ സ്വയം സേവകനായിരുന്ന അനന്തു അജിയുടെ അസ്വഭാവിക മരണത്തെക്കുറിച്ച് സമ​ഗ്രമായ അന്വേഷണം നത്തണമെന്നു ആവശ്യപ്പെട്ട് ആർഎസ്എസ് കോട്ടയം വിഭാ​ഗ് പരാതി നൽകി. അനന്തുവിന്റെ മരണം അതീവ ദുഃഖകരവും നിർഭാ​ഗ്യവുമാണെന്നു ആർഎസ്എസ് വ്യക്തമാക്കി.

സോഫ്റ്റ്‍വെയർ എന്‍ജിനീയറായ കോട്ടയം പൊന്‍കുന്നം വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ (24) തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജ് മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തെ തുടര്‍ന്ന് താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അനന്തു ആരോപിച്ചിരുന്നു. ഈ സംഭവത്തിലാണ് ആർഎസ്എസ് ദുരൂഹത ആരോപിച്ച് പരാതി നൽകിയത്.

അനന്തുവിന്റെ അസ്വഭാവിക മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും മരണ ശേഷം ഇൻസ്റ്റ​ഗ്രാമിലും ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെട്ട കുറിപ്പിനെക്കുറിച്ചും സമ​ഗ്രമായ അന്വേഷണം വേണമെന്നു പരാതിയിൽ പറയുന്നു. കുറിപ്പിൽ അദ്ദേഹത്തിന്റെ മരണ കാരണമായി പറയുന്ന സംഘത്തിനെതിരായ സംശയാസ്പദവും അടിസ്ഥാനരഹിതവുമായ ചില ആരോപണങ്ങളുണ്ടെന്നും ഇതിലും അന്വേഷണം ആവശ്യമുണ്ടെന്നും പരാതിയിലുണ്ട്. ആർഎസ്എസ് കോട്ടയം വിഭാ​ഗ് കാര്യവാഹ് ആർ സാനുവാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്കു പരാതി നൽകിയത്.

വർഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിന്റേത്. അച്ഛൻ അജി മരണം വരെ സംഘത്തിന്റെ മുതിർന്ന പ്രവർത്തകനായിരുന്നു. അനന്തുവിന്റെ മരണക്കുറിപ്പിൽ ​ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ നഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. അനന്തു ജീവനൊടുക്കിയതും മരണക്കുറിപ്പും ദുരൂഹമാണ്. നിക്ഷ്പക്ഷവും സമ​ഗ്രവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്നും ആർഎസ്എസ് ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Ananthu Aji death: RSS Kottayam vibhag karyavah R Sanu filed a complaint with the Kanjirappally DySP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

തടി കുറയ്ക്കാൻ അത്താഴം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒ സദാശിവന്‍ കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി; സിപിഎം ജില്ലാ കമ്മിറ്റിയില്‍ തീരുമാനം

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി; കേന്ദ്ര ഇടപെടല്‍ എന്ന് ആക്ഷേപം; വിവാദം

വീട് പൂട്ടി യാത്ര പോവുകയാണോ? അടുക്കളയിൽ നിർബന്ധമായും ഇക്കാര്യങ്ങൾ ചെയ്യണം

SCROLL FOR NEXT