അഞ്ജലി നായര്‍ 
Kerala

'ട്രോളന്മാര്‍ അവരുടെ പണി ചെയ്യട്ടെ', രാഷ്ട്രീയത്തില്‍ തുടരും; പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് അഞ്ജലി നായര്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇനിയും സജീവമായി തുടരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇനിയും സജീവമായി തുടരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കും. പ്രചാരണത്തില്‍ താന്‍ 100 ശതമാനം നീതി പുലര്‍ത്തിയെന്നും ട്രോളുണ്ടാക്കുന്നവര്‍ അവരുടെ പണി ചെയ്യട്ടെ എന്നും അഞ്ജലി മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടി അഞ്ജലി നായര്‍. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരിച്ച അഞ്ജലിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസിന്റെ ദീപക് ജോയ് ആണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വിജയിച്ചത്. 18468 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍്ഗ്രസിന്റെ ജയം. ആകെ 70256 വോട്ടുകളാണ് കോണ്‍ഗ്രസ് നേടി. എല്‍ഡിഎഫിന്റെ കെ എന്‍ ഉണ്ണികൃഷ്ണന്‍ 51788 വോട്ടുകളും നേടി. അഞ്ജലി നായര്‍ക്ക് 29471 വോട്ടുകളാണ് നേടാനായത്.

Anjali Nair says she did not get the expected votes in election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവജനങ്ങളുടെ ആശങ്കകൾ കേൾക്കണം, അക്രമത്തിലേക്ക് നയിക്കരുത്: ജന്തർ മന്തർ സമരത്തിൽ സുപ്രീം കോടതി

മൂന്ന് ജില്ലകളില്‍ നാളെ അവധി; ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മാത്രം

'ഒരു ഡയലോ​ഗ് പോലും കേൾക്കാൻ പറ്റാത്ത അത്ര കൂവൽ, സിനിമ വിജയിക്കുമെന്ന് തോന്നിയത് അപ്പോൾ'; 'നോട്ട്ബുക്കി'നെക്കുറിച്ച് സഞ്ജയ്

പത്താംക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി

മക്കളുടെ ആദ്യ സിനിമയുടെ സാമ്യതകൾ പറഞ്ഞ് സുചിത്ര; പിന്നാലെ തന്റെ ആദ്യ സിനിമയുടെ പേരിന്റെ അർഥം പറഞ്ഞ് ലാലേട്ടനും