തിരുവനന്തപുരം: കോവിഡ് കാലത്ത് എറ്റവും ദുരിതമനുഭവിക്കുന്ന ഒരുവിഭാഗമാണ് പൊലീസുകാര്‍. ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക പൊലീസുകാര്‍ ഉള്‍പ്പെടയുളളവര്‍ക്ക് ഭക്ഷണമെത്തിച്ച് മാതൃകയാകുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം പത്രത്തിന്റെ ഒന്നാം പേജില്‍ അച്ചടിച്ച് വന്നതോടെ ഇവരെകുറിച്ച് അന്വേഷിച്ച് എത്തിയത് നിരവധി പേരാണ്.
പൊലീസുകാര്‍ക്ക് ഭക്ഷണം നല്‍കുന്ന ഫോട്ടോ പകര്‍ത്തിയ വിന്‍സെന്റ് പുളിക്കല്‍ ഇവരുടെ വിവരങ്ങള്‍ തിരക്കിയപ്പോള്‍ നിങ്ങള്‍എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ തന്നെ കുറിച്ച് ഒന്നും പറയാന്‍ അവര്‍ തയ്യാറായില്ല.
അവര്‍ അങ്ങനെയാണ്. എല്ലാവര്‍ക്കും ഒരു മുത്തശ്ശി. അവര്‍ സ്‌നേഹവും ഉര്‍ജ്ജവും നല്‍കുന്നു. ഇതാദ്യമായല്ല വല്യമ്മച്ചി പാവപ്പെട്ടവരെയും മറ്റുള്ളവരെയും സഹായിക്കുന്നതെന്ന് അയല്‍വാസി പറയുന്നു. പത്തനംതിട്ട സ്വദേശിനിയായ ഇവര്‍ വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്. ഇവര്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. 'അവര്‍ക്ക് വലിയ ഹൃദയമുണ്ട്, നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന എല്ലാവരെയും അവര്‍ ബഹുമാനിക്കുന്നു. നഗരം ചുറ്റുമ്പോള്‍ ദരിദ്രരെയും അര്‍ഹരായവരെയും അവര്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നുവെന്നും അയല്‍വാസി പറയുന്നു. ഇവരുടെ മകളും മരുമകനും തമിഴ്‌നാട്ടിലെ ഒരു കോളേജിലെ അധ്യാപകരാണ്.
89കാരിയായ അവര്‍ ഒറ്റയ്ക്ക് കാറില്‍ പോകുന്നത് കണ്ടപ്പോള്‍ അവരെ തടഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. കുറച്ച് കഴിഞ്ഞ് അവര്‍ തിരിച്ചെത്തി കാറിന്റെ വാതില്‍ തുറന്ന് ഭക്ഷണപ്പൊതി നല്‍കുകയായിരുന്നെന്ന് പൊലീസുകാര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates