cobra found in Kannur 
Kerala

കണ്ണൂരില്‍ മൂര്‍ഖനെ കൊണ്ട് രക്ഷയില്ല!; ചീറ്റുന്ന ശബ്ദം കേട്ട് നോക്കി, പള്ളിയില്‍ നിന്നും പാമ്പിനെ പിടികൂടി- വിഡിയോ

കണ്ണൂര്‍ നഗരത്തില്‍ പരിഭ്രാന്തി പരത്തി വീണ്ടും മൂര്‍ഖനെ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ പരിഭ്രാന്തി പരത്തി വീണ്ടും മൂര്‍ഖനെ കണ്ടെത്തി. താവക്കര അഹ്മദിയ്യാ പള്ളിയില്‍ ദേഹശുദ്ധികരണം വരുത്തുന്നയിടത്താണ് (കൈ, കാല്‍ കഴുകുന്ന സ്ഥലം) മൂര്‍ഖനെ കണ്ടെത്തിയത്.

ഇന്നലെ രാത്രി 7.30നാണ് സംഭവം. പള്ളിയില്‍ എത്തിയ ചിലര്‍ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് മൂര്‍ഖനെ കണ്ടെത്തിയത്. പള്ളി ഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകനും മൃഗസ്നേഹിയുമായ രഞ്ജിത്ത് നാരായണന്‍ സ്ഥലത്തെത്തി മൂര്‍ഖനെ സാഹസികമായി പിടികൂടി. മൂര്‍ഖനെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കാന്‍ വനം വകുപ്പിന് കൈമാറി.

രാപ്പകല്‍ നിരവധിയാളുകള്‍ വന്നു പോകുന്ന കണ്ണൂര്‍ നഗര ഹൃദയത്തിലെ പള്ളിയാണിത്. താവക്കരയിലെ ചതുപ്പില്‍ നിന്നാണ് മൂര്‍ഖന്‍ കയറി വന്നതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലെ തളാപ്പിലെ കൊയിലി ആശുപത്രിക്കു എതിര്‍ വശത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെ കോണിപ്പടിയില്‍ ചുരുണ്ടു കൂടിയ മൂര്‍ഖനെ രഞ്ജിത്ത് നാരായണന്‍ പിടികൂടിയിരുന്നു.

ഇതിന് മുന്‍പായി താഴെ ചൊവ്വയില്‍ നിന്നും രണ്ട് മൂര്‍ഖനെ പിടികൂടിയിരുന്നു. അഞ്ചിലേറെ പാമ്പുകളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും പിടികൂടിയത്

another cobra found in Kannur, the snake was caught

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT